National

യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു; മാസ്‌ക്കിട്ടെത്തി ആക്രമിച്ച ആറുപേര്‍ക്കായി തെരച്ചില്‍

പഞ്ചാബില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം. ബദനി കാളന്‍ മേഖലയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ ആറംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. 25കാരനായ ദേശ് രാജാണ് കൊല്ലപ്പെട്ടത്. മോഗ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ അക്രമികള്‍ വടിവാളുകളും കത്തികളും കമ്പും കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മരക്കുറ്റികളും കമ്പുകളുമായി എത്തിയ സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷമാണ് കത്തികൊണ്ട് കഴുത്തറുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ പലരും മുഖംമറച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എല്ലാവരേയും […]

Kerala

കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ വ്യക്തതയില്ല. പ്രശാന്ത് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതിന്റെ പ്രകോപനം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്താണോ അതോ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെ പി ഇക്കാര്യത്തിൽ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല.

Kerala

പാണ്ടിക്കാട് കൊലപാതകം രാഷ്ട്രീയ കൊലപാതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്‍പി

ജനുവരി നാലാം തീയതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകടനത്തിനിടെ ഒരു വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് പള്ളിക്കമ്മറ്റി മുഖാന്തിരം രണ്ട് കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥശ്രമങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കേസിലെ അറസ്റ്റിലായവരിലൊരാളായ നിസാം ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാള്‍ ഓട്ടോയില്‍ വരുമ്പോള്‍ ബൈക്കില്‍ വന്ന ബാപ്പുട്ടി എന്ന ആളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സമീര്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സമീറിന്‍റെ എളാപ്പയുടെ മകനാണ് ബാപ്പുട്ടി. കൊല്ലപ്പെട്ട സമീര്‍ ലീഗിന്റെ […]