വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. ദശമി ദിവസമായ ഇന്ന് ചെമ്പൈ സംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്‌ന കീർത്തന ആലാപനം നടക്കും. രാവിലെ ഒമ്പത് മുതൽ 10 വരെയാണ് പഞ്ചരത്‌നകീർത്തനാലാപനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുക. ത്യാഗരാജ ഭാഗവതരുടെ അഞ്ച് കീർത്തനങ്ങൾ അമ്പതോളം ഗായകർ ചേർന്ന് ആലപിക്കും. ആനക്കഥകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണവും ഇന്ന് നടക്കും. രാവിലെ ഏഴിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നും കേശവൻറെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രം വഹിച്ചുള്ള ഗജഘോഷയാത്രയോടെ ചടങ്ങുകൾ […]
Tag: guruvayur
ഗുരുവായൂരിൽ ആനയിടഞ്ഞു; ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു
ഗുരുവായൂരിൽ ആനയിടഞ്ഞു. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം. ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച് മടങ്ങും വഴിയാണ് ആന ഇടഞ്ഞത്. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്. ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ ഉടൻ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യിൽ കിട്ടിയതോടെ പാപ്പാൻ […]