National

ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചൊവ്വാഴ്ച ഗുജറാത്തിലെ പോർബന്തറിന് സമീപം ഒരു കപ്പലിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവയാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചവ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാൻ പാക് സ്വദേശികളായ 5 പേരാണ് പിടിയിലായി. പ്രതികളെ പോർബന്തർ തീരത്ത് എത്തിച്ചിട്ടുണ്ട്. നാവിക സേനയും […]

HEAD LINES Kerala National

രാജസ്ഥാനിലേക്ക് വരുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍; 20 ലക്ഷം രൂപയുടെ തക്കാളി മറിച്ചുവിറ്റു

രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ ലോഖി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കോലാറില്‍ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ തക്കാളി മറിച്ചുവിറ്റു. ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി എത്താതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ജിപിഎസ് […]

India

‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്ല’, പകരം പൂക്കള്‍

ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കി. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള 7 ദിവസം ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. എന്നാല്‍ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഉപയോഗിക്കരുതെന്നും ഹര്‍ഷ് സാംഘവി […]

Cricket

‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ […]

India

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ

ഗുജറാത്തിൽ കോടികൾ വിലമതിക്കുന്ന 120 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മോർബി ജില്ലയിൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നവ്‌ലാഖി തുറമുഖത്തിന് സമീപമുള്ള സിൻസുദ ഗ്രാമത്തിൽ എടിഎസും ലോക്കൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്നിന്റെ കൃത്യമായ മൂല്യവും ഇനവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോടികൾ വിലമതിക്കുമെന്ന് എടിഎസ് അറിയിച്ചു. മയക്കുമരുന്ന് വിപത്തിനെ നേരിടാൻ ഗുജറാത്ത് പൊലീസ് നടത്തുന്ന ശ്രമങ്ങളെ ആഭ്യന്തര സഹമന്ത്രി ഹർഷ് […]

India

ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് ; സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്

ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും സ്ഥിരീകരണം. സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശി ശ്രീധർ. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ് നടന്നത് . ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും […]