National

ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ 2 മരണം

ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മോർബിയിൽ 300 ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നു. ഇത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. 45 ഗ്രാമങ്ങൾ പൂർണമായും ഇരുട്ടിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത്‌ ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുകൾ പുറത്ത്. ജാം നഗറിലും ദ്വാരക […]

National

ഉദ്ഘാടനത്തിന് മുന്‍പ് ഗുജറാത്തില്‍ പണി പൂര്‍ത്തിയായ പാലം തകര്‍ന്നു വീണു

ഗുജറാത്തിലെ തപി ജില്ലയിൽ മിൻഡോല നദിയ്ക്ക് കുറുകെ പുതുതായി നിർമിച്ച പാലം തകര്‍ന്നു വീണു. തപി ജില്ലയിലെ മെയ്‌പൂർ – ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം നിർമിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്.  ബുധനാഴ്ച രാവിലെ ആറരയോടെയാണ് പാലം തകർന്നത്. പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് മിൻഡോല നദിയിലേക്ക് വീഴുകയായിരുന്നു. ഉദ്‌ഘാടനം കഴിയാത്ത പാലമായിരുന്നതിനാൽ പാലത്തിലൂടെ ഗതാഗതം നടന്നിരുന്നില്ലെന്നും , സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തപി ജില്ലാ കളക്ടർ വിപിൻ […]

National

ബിപോർജോയ് ഇന്ന് കരതൊടും; ജാഗ്രതാ നിർദേശം

ബിപോർജോയ് ഇന്ന് കര തൊടും. വൈകിട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. മണിക്കൂറിൽ 125- 135 കിലോ മീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ്. വേഗത 150 വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കറാച്ചിക്കും ( പാകിസ്താൻ), മാണ്ഡ്വിക്കും ( ഗുജറാത്ത് ) ഇടയിലാകും കാറ്റ് വിശുന്നത്. കച്ചിന് പുറമെ ദ്വാരക, പോർബന്ദർ, ജംനഗർ, രാജ്‌കോട്ട്, മോർബി, ജുനഗദ് എന്നീ ജില്ലകളിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബിപർജോയുടെ […]

National

ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 മരണം

ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ അഹമ്മദാബാദ്-മുംബൈ ഹൈവേയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ള ആളെ സൂറത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്യുവിയില്‍ യാത്ര ചെയ്ത ഒമ്പത് പേരില്‍ എട്ട് പേരും ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നവസാരി എസ്പി റുഷികേശ് ഉപാധ്യായ പറഞ്ഞു. എസ്യുവിയില്‍ യാത്ര ചെയ്തിരുന്നവര്‍ അങ്കലേശ്വര്‍ നിവാസികളായിരുന്നു. വല്‍സാദില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബസിലെ […]

India

ഗുജറാത്തിൽ പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും; രാഹുൽ ഗാന്ധി രണ്ട് റാലികളിൽ പങ്കെടുക്കും

കോൺഗ്രസ് പ്രചാരണത്തിന് ഊർജം നൽകാൻ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ എത്തും. രാജ് കോട്ടിലും, സൂറത്തിലുമായി രണ്ട് റാലികളിൽ രാഹുൽ പങ്കെടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് പ്രചരണത്തിനായി സംസ്ഥാനത്ത് ഉണ്ട്. നിശബ്ദമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി ബിജെപി നേതാക്കൾക്ക് നിർദേശം നൽകി. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏറ്റവും നിർണ്ണായക ദിനമാണ് ഇന്ന്. നരേന്ദ്ര മോദി – രാഹുൽ ഗാന്ധി- അരവിന്ദ് കേജ്രിവാൾ മൂവരും […]

India

നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും: ഭാരത്‌ ജോഡോ യാത്ര ആരംഭിച്ച ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലി

നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും. ഭാരത്‌ ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗുജത്തിൽ പ്രചാരണത്തിനിറങ്ങുക. യാത്ര ആരംഭിച്ച ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലിയാണിത്. ഹിമാചലിലെ പ്രചാരണത്തിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തിരുന്നില്ല.  ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന്റെ ആറാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 33 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 142 സ്ഥാനാർഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി – നിതീഷ് കുമാർ ഏറ്റുമുട്ടലിനാണ് കളമൊരുങ്ങുന്നത്. ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യത്തിൽ […]

India

ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. മുൻ മാധ്യമപ്രവർത്തകനാണ് ഇസുദാൻ ഗാധ്വി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ഇസുദാൻ ഗദ്‌വി. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മൊബൈൽ സന്ദേശം വഴി ജനങ്ങൾ തെരഞ്ഞെടുത്ത പേരാണ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗാഥവിയെ തീരുമാനിച്ചത്. ദൂരദർശനിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഇസുദാൻ ഗാഥവി […]

India

ഗുജറാത്തിലെ തൂക്കുപാലം അപകടം; പ്രധാനമന്ത്രി നാളെ സ്ഥലത്തെത്തും

ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് അപകടമുണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശിക്കും. പ്രധാനമന്ത്രി നിലവിൽ ഗുജറാത്തിലുണ്ട്. സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ റോഡ് ഷോ റദ്ദാക്കി. അപകടത്തിൽ മരണസംഖ്യ 141 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ഇതിനിടെ, മരണപ്പെട്ടവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ “എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. […]

India

ഗുജറാത്തിലെ തൂക്കുപാലം അപകടം; മരണപ്പെട്ടവരിൽ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങളും

ഗുജറാത്തിലെ മോർബിയിലുണ്ടായ തൂക്കുപാലം അപകടത്തിൽ മരണസംഖ്യ 141 ആയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ഇതിനിടെ, മരണപ്പെട്ടവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.  “എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം നടത്തുകയാണ്.”- ബിജെപി എംപിയായ മോഹൻഭായ് കുന്ദരിയ ഇന്ത്യ ടിവിയോട് പറഞ്ഞു. അഞ്ച് ദിവസം മുൻപാണ് പുതുക്കി പണിത പാലം […]

India

ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി ആം ആദ്മി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ പടയൊരുക്കി ആം ആദ്മി. സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ'(Choose Your Chief Minister) കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ നിർത്തുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ വേണ്ടിയാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്. ‘ആരാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെന്ന് പൊതുജനം പറയണം. […]