India World

ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന

ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ മാറ്റിയെന്നാണ് വിവരം. നാവികരുടെ ഫോണ്‍ പിടിച്ചുവാങ്ങി. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന. തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും […]

World

നാവികരുടെ മോചനത്തിന് നടപടിയായില്ല; നൈജീരയക്ക് കൈമാറുമോയെന്ന് ആശങ്ക

എക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനത്തിന് നടപടിയായില്ല. ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയൽ ഗിനി സൈന്യം തിരികെ കപ്പലിൽ എത്തിച്ചിട്ടുണ്ട്. സമുദ്രാതിർത്തി ലംഘച്ചെന്ന പേരിൽ പിടിയിലായ ചരക്ക് കപ്പലിൽ നിന്ന് ഇന്നലെയാണ് സനു ജോസിനെ യുദ്ധകപ്പലിലേക്ക് എക്വറ്റോറിയൽ ഗിനി നേവി കൊണ്ടുപോയത്. നൈജീരയക്ക് കൈമാറുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ […]

India

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ. ജീവൻ രക്ഷിക്കാനുള്ള അപേക്ഷയുമായി തടവിലാക്കപ്പെട്ട സംഘത്തിലെ മലയാളികൾ. മലയാളിയായ ചീഫ് ഓഫിസറെ ഇക്വിറ്റോറിയൽ ഗിനിയ സേന അറസ്റ്റ് ചെയ്ത് യുദ്ധ കപ്പലിലേക്ക് മാറ്റി. ഉടൻ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ആശങ്ക പങ്കുവെച്ച് സംഘത്തിലെ മലയാളികൾ അയച്ച സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. ഇവിടുത്തെ സാഹചര്യം വളരെ മോശമാണ്. ചീഫ് ഓഫിസർ മലയാളി ആണ്. കൊച്ചിക്കാരനായ സനു ജോസഫ് എന്ന ചീഫ് ഓഫിസറെ അറസ്റ്റ് ചെയ്ത് വാർ ഷിപ്പിലേക്ക് കൊണ്ടു […]

India

ഗിനിയയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫീസർ അറസ്റ്റിൽ; സംഘത്തിനെ നൈജീരിയയിൽ എത്തിക്കാൻ നടപടി

എക്വറ്റോറിയൽ ഗിനിയൻ നാവികസേനയുടെ തടവിലുള്ള മലയാളികളടങ്ങിയ സംഘത്തിനെ നൈജീരിയയിൽ എത്തിക്കാൻ നടപടി തുടങ്ങി. ചീഫ് ഓഫീസറായ മലയാളി സനു ജോസിനെ അറസ്റ്റ് ചെയ്ത് ഗിനിയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇരുപത്തിയാറ് അംഗങ്ങളുള്ള കപ്പലിൽ നിന്ന് ഒരാളെ മാത്രമാണ് എക്വറ്റോറിയൽ ഗിനിയയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. മലയാളിയായ ചീഫ് ഓഫീസർ സനു ജോസിനെ ഗിനിയൻ സേന അറസ്റ്റ് ചെയ്തു.യുദ്ധക്കപ്പലിനെ പിന്തുടർന്ന് നൈജീരിയയിലേക്ക് എത്തണമെന്നാണ് പിടിയിലായ കപ്പലിലുള്ളവർക്ക് സൈന്യം നൽകിയിരിക്കുന്ന നിർദേശം. എന്നാൽ […]