Kerala

തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ ആലോചന

കോവിഡ് വ്യാപനം ഇല്ലാതെ തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശമിറക്കിയേക്കും. ഇക്കാര്യമാവശ്യപ്പെട് ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാൽ പൂരത്തിന്‍റെ ചടങ്ങുകളിൽ മാറ്റമുണ്ടാകില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിലുണ്ടാകും. തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകൾ ,ആചാരങ്ങൾ എന്നിവയിൽ നിന്ന് പിന്നോട്ടു പോകാതെയുള്ള നിയന്ത്രണങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൂരത്തിന് പങ്കെടുക്കുന്ന ആളുകളുടെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരും. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും, പ്രായമായവർക്കും പ്രവേശനമനുവദിച്ചേക്കില്ല. വടക്കുംനാഥ ക്ഷേത്രത്തിനകത്ത് […]

Kerala

തൃശൂര്‍ പൂരം; പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ജില്ലാ ഭരണകൂടം

തൃശൂർ പൂരം നടത്തിപ്പിൽ ആളുകളെ നിയന്ത്രിക്കുന്നതുൾപ്പെടെ മാർഗനിർദേശമിറക്കണമെന്ന് ജില്ലാ കലക്ടർ. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താനാകുമെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വംബോർഡുകള്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂരം നടത്തുന്നത് രോഗം പടരാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പിന് പ്രത്യേക മാർഗനിർദേശമിറക്കണമെന്ന് ജില്ലാ കലക്ടർ കത്തിലൂടെ ആവശ്യപ്പെട്ടത്. പൂരം നടത്തുന്നതോടെ കൂടുതൽ പേർക്ക് രോഗം വരുമെന്ന ആരോഗ്യ വകുപ്പിന്‍റെ കണക്ക് മനസിലാകുന്നില്ലെന്ന് പാറമേക്കാവ് ദേവസ്വം […]

India

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല; കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അന്തര്‍സംസ്ഥാന യാത്രകള്‍ക്കോ, സാധന സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനോ വിലക്കുകളില്ലെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. പരിശോധനയിലും കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് […]