ജി.എസ്.ടി വ്യവസ്ഥകളുടെ ലംഘനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍. ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കാത്ത കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ ആറിലെ നിര്‍ദേശം കേന്ദ്രം ലംഘിച്ചതായും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നാല് മാസത്തില്‍ ഒരിയ്ക്കല്‍ ജി.എസ്.ടി കൗണ്‍സില്‍ ചേരണം എന്നാണ് സെക്ഷന്‍ ആറിലെ വ്യവസ്ഥ. സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാതിരിയ്ക്കാനുള്ള കേന്ദ്രനീക്കമാണിതെന്ന് പശ്ചിമ ബംഗാള്‍, ഛത്തീഗഢ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ പറയുന്നു. അതിനിടെ പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. […]
Tag: GST COUNCIL MEETING
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി ഉയര്‍ത്തല്‍, നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്യല്‍ എന്നിവയും കൗണ്‍സിലിന്‍റെ പരിഗണനയ്ക്ക് വരും. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. എഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള അവശ്യ വസ്തുക്കളുടെ നികുതി സംബന്ധിച്ചുള്ള ചര്‍ച്ചയും നടക്കും. കോവിഡ് വാക്സിന്‍ നികുതിരഹിതമാക്കണമെന്നാണ് […]
ജിഎസ്ടി യോഗം ഇന്ന്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും
ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് വായ്പയെടുത്ത് നൽകാമെന്നത് സംബന്ധിച്ചുള്ള പ്രത്യേക യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് കേന്ദ്രം തന്നെ വായ്പടെയുത്ത് കൊടുക്കാമെന്നുള്ള തീരുമാനം ഇന്നലെ കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചത്. ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ വായ്പയെടുത്ത് നൽകുമ്പോൾ ഈ വർഷത്തെ പ്രതീക്ഷിത നഷ്ട പരിഹാരത്തുക മാത്രമേ സംസ്ഥാനത്തിന് ലഭിക്കുകയുള്ളു. ഇത് […]