India

ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കുന്നില്ല; കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍

ജി.എസ്.ടി വ്യവസ്ഥകളുടെ ലംഘനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍. ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കാത്ത കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ ആറിലെ നിര്‍ദേശം കേന്ദ്രം ലംഘിച്ചതായും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നാല് മാസത്തില്‍ ഒരിയ്ക്കല്‍ ജി.എസ്.ടി കൗണ്‍സില്‍ ചേരണം എന്നാണ് സെക്ഷന്‍ ആറിലെ വ്യവസ്ഥ. സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാതിരിയ്ക്കാനുള്ള കേന്ദ്രനീക്കമാണിതെന്ന് പശ്ചിമ ബംഗാള്‍, ഛത്തീഗഢ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ പറയുന്നു. അതിനിടെ പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. […]

India Uncategorized

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ചർച്ചചെയ്യും. നിലവിലുള്ള 4 സ്ലാബുകൾക്കു പകരം 3 സ്ലാബുകൾ കൊണ്ടുവരണമെന്നും 12%, 18% എന്നീ സ്ലാബുകൾ ഏകീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വസ്ത്രങ്ങളുടെയും ചെരുപ്പിന്റെയും ചരക്ക് സേവനനികുതി കൂട്ടുന്നത് യോഗത്തിൽ ചർച്ചാവിഷയമാകും. ജനുവരി ഒന്ന് മുതൽ വസ്ത്രങ്ങളുടെ ചരക്ക് സേവനനികുതി 12 ശതമാനമാക്കാനാണ് കേന്ദ്രതീരുമാനം. […]