നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. എന്നാൽ, സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 1987-90 ബാച്ചിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബി.എസ്.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന് കോളജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന് പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. കാലിക്കറ്റ് സർവകലാശാല നല്കിയ വിവരങ്ങള്‍ […]