അരിയുടെയും ആവശ്യസാധനങ്ങളുടെയും വിലവര്‍ധിച്ചതോടെ പൂഴ്ത്തിവെപ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. വില വര്‍ധനവിന് ഇടനിലക്കാരുടെ ഇടപെടലുണ്ടായെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍. പൂഴ്ത്തിവെപ്പ് തടയുന്നതിനായി പ്രധാന സംഭരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കും കര്‍ശന നടപടിക്കുമാണ് നീക്കം. ഇത് സംബന്ധിച്ചാണ് മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. അനിയന്ത്രിതമായുണ്ടായ വിലവര്‍ധനവില്‍ ഇടനിലക്കാര്‍ക്കും […]
Tag: GR ANIL
ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി വിതരണം ചെയ്യുന്നില്ല, സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല
ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക് നൽകേണ്ട 10കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അരക്കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ. ഓരോ മാസവും […]
ഓണക്കിറ്റ് വിതരണം: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം നടപ്പാക്കുമെന്ന് മന്ത്രി
സംസ്ഥാനത്തെ മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇതുവരെ ഏഴു ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണെന്നും മന്ത്രി പറഞ്ഞു. അസൗകര്യം മൂലം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റു ദിവസങ്ങളില്‍ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ […]
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിശോധന തുടരുന്നു; റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ തലത്തില്‍ നിന്നും ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും. കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂളുകളില്‍ നടത്തി വരുന്ന പരിശോധന തുടരാനാണ് വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതിനഌമുമ്പു തന്നെ എല്ലാ ഭൗതിക സാഹചര്യങ്ങളുും ഒരുക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. […]
നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ
നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണ് മന്ത്രിയുടെ നടപടി എന്ന് റേഷൻ ഡീലർമാർ ആരോപിച്ചു. അതേസമയം വിവാദം അനാവശ്യമാണെന്നാണ് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. പാവപ്പെട്ടവർക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുന്നത്. മുൻഗണനാ ഇതരവിഭാഗത്തിലുള്ള വെള്ളകാർഡുഡടമകൾക്ക് 13 മുതലാണ് വിതരണം. ഈ രീതിയിലാണ് റേഷൻകടകളിലെ ഇ പോസ് മെഷിനും ക്രമീകരിച്ചിരിക്കുന്നതിനാൽ ഷെഡ്യൾ തെറ്റിക്കാൻ റേഷൻകടക്കാർക്കും കഴിയില്ല. ഇതിനിടെയാണ് വെള്ളക്കാർഡ് ഉടമയായ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് നൽകിയത്എന്നാൽ […]