കൊല്ലം ഏരൂരില്‍ ദലിത് ബാലനെ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഗവര്‍ണറുടെ ഇടപെടല്‍. കേസിന്‍റെ നിജസ്ഥിതി അന്വേഷിച്ച് പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസിന്‍റെ വിവരങ്ങള്‍ പൊലീസ് മറച്ചു വയ്ക്കുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ സമയം തേടി. കൊല്ലം ഏരൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് ദലിത് ബാലനെ വാഴയുടെ ഇലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ശാസ്ത്രീയമായി അന്വേഷിക്കാതെ […]