Kerala

മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദം: നടപടിയെടുക്കണമെന്ന് ഗവർണറുടെ നിര്‍ദേശം

പരാതിയിൽ നടപടി സ്വീകരിക്കാൻ ഗവർണർ ഉന്നത വിദ്യാഭ്യാസ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതിയിൽ ചാൻസലർ കൂടിയായ ഗവർണർ ഇടപെടുന്നു. ലഭിച്ച പരാതിയിൽ നടപടി സ്വീകരിക്കാൻ ഗവർണർ ഉന്നത വിദ്യാഭ്യാസ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഭൂമിയിടപാടിൽ ക്രമക്കേട് നടന്നെന്നും പണം നൽകരുതെന്നും കാണിച്ച് യൂത്ത് കോണ്‍ഗ്രസാണ് പരാതി നൽകിയത്. പരാതിയിൽ നടപടി സ്വീകരിക്കാന്‍ ഗവർണർ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടതോടെ ഭൂമിയിടപാടിൽ ഗവർണർ നേരിട്ട് ഇടപെടുകയാണ്. പഠനം നടത്താൻ ദേശീയ […]

India National

രാജസ്ഥാന്‍ പ്രതിസന്ധി; സ്പീക്കറുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്പീക്കറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി എത്ര എന്നതാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്ക൪ സമ൪പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്പീക്കറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി എത്ര എന്നതാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക. അതിനിടെ നിയമസഭ സമ്മേളനം വിളിക്കാൻ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. സഭാസമ്മേളനം വിളിക്കാൻ ഗവ൪ണ൪ അനുവദിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ […]