Kerala

ക്രിസ്മസ് ആശംസകള്‍ നേർന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറയി വിജയനും. സ്നേഹം, അനുകമ്പ ,ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത് ‘ഭൂമിയില്‍ സമാധാനം’ എന്ന ഉദാത്ത സന്ദേശമാണ്. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെ – ഗവര്‍ണര്‍ ആശംസിച്ചു. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ്. ഏവരേയും തുല്യരായി കാണാനും അപരൻ്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം […]

Kerala

സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധം; കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ഹൈക്കോടതിയില്‍

ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. സിൻഡിക്കേറ്റ് നടപടി സർവകലാശാല നിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം. സർവകലാശാല നടപടികൾ ചോദ്യം ചെയ്‌ത സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാൻസിലര്‍ക്ക് തന്നെയാണെന്നാണ്, ഇതിനിടെ സര്‍വകലാശാല പ്രശ്നത്തില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള […]

Kerala

നിയമം ആരും കയ്യിലെടുക്കരുത്, രാഷ്ട്രീയ കൊലപാതകം; ഏറെ ദുഃഖവും നാണക്കേടും; ഗവർണർ

നിയമം ആരും കയ്യിലെടുക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിലെടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭിന്നത കൊലപാതകങ്ങൾക്ക് കാരണമാകരുത്. ഇത്തരം കൊലപാതകങ്ങൾ ആധുനിക സംസ്‌കാരത്തിന് ചേർന്നതല്ല. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണർ പറഞ്ഞു. 12 മണിക്കൂറിനിടെ രണ്ട് […]

Kerala

വിസി നിയമനം; നേരിട്ട് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല; ഗവർണർ

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമനത്തിൽ ഗവർണർക്ക് നേരിട്ട് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല. വൈസ് ചാൻസലറിനെ കണ്ടെത്താനുള്ള തീരുമാനം സർച്ച് കമ്മിറ്റിക്കാണ്. ചാൻസലർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണർ വ്യക്തമാക്കി. കണ്ണൂർ സർവകലാശാല വിസി നിയമനം ഹൈക്കോടതി പരിഗണനയിലുള്ള വിഷയമാണ്. ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും തനിക്ക് കോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. പുനര്‍നിയമന ഫയലില്‍ ഒപ്പിട്ടത് […]

Kerala

സർവകലാശാല വിഷയം; അനുനയത്തിന് വഴങ്ങാതെ ഗവർണർ

സർവകലാശാല വിഷയത്തിൽ അനുനയത്തിന് വഴങ്ങാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ല. സർവകലാശാലകളുടെ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്ന് ഗവർണർ വ്യക്തമാക്കി. സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തി. സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അതേസമയം സർവകലാശാലകളിലെ സർക്കാർ […]

Kerala

വ്യത്യസ്‌ത ആശയങ്ങൾ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തത് കൊണ്ടല്ല; കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്‌ത ആശയങ്ങൾ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തത് കൊണ്ടല്ലെന്ന്  ഗവർണർ പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും  അദ്ദേഹം വ്യക്തമാക്കി.(Arif Mohammad Khan) അതേസമയം ഭർതൃവീട്ടിൽ  നിന്ന് ഇറങ്ങി വരുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ വേണ്ട സംവിധാനം കേരളത്തിൽ ഇല്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കുറ്റപ്പെടുത്തുന്നത് സർക്കാരിനെ മാത്രമല്ല. സ്വയം വിമർശനം കൂടിയാണ് താൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം […]

Kerala

സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം; ഗവര്‍ണര്‍ വിസ്മയയുടെ വീട് സന്ദര്‍ശിച്ചു

സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിലെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെയും മക്കളാണെന്നും, മോശം പ്രവണതകളെ തടയാന്‍ ശക്തമായ നിയമങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള വിവാഹബന്ധം വേണ്ടെന്നുവയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിസ്മയയെ […]

Kerala

കൊവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണം; ഗവര്‍ണറെ കണ്ട് ശശി തരൂര്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സര്‍വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ശശി തരൂര്‍ എംപി. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഗവര്‍ണറെ കണ്ടു. അനുഭാവ പൂര്‍വമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ശശി തരൂര്‍ അറിയിച്ചു. സംസ്ഥാനത്ത് നാളെ മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ […]

Kerala

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി. ഇതിന് പിന്നാലെയാണ് ​ഗവർണർ അനുമതി നൽകുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ […]

Kerala

ഗവർണർ സർക്കാരിനെ വിശ്വാസത്തിലെടുക്കണമായിരുന്നു: സ്പീക്കർ

സർക്കാരിനെ ഗവർണർ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും സ്പീക്കർ പ്രതികരിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. ഡിസംബര്‍ 31ന് സഭ ചേരാനാണ് നീക്കം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. വീണ്ടും ഗവര്‍ണറുടെ അനുമതി തേടും.