തിരുവനന്തപുരം: ലോകായുക്ത (lokayukta)നിയമഭേദഗതിയില്‍(amendment of law) സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ഇനി ഗവർണറുടെ(governor) നീക്കം നിര്‍ണ്ണായകം.നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് എടുത്തേക്കും. ഗവര്‍ണർ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങും. ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിന് വൻ തിരിച്ചടിയാകും. ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി.അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയ ശേഷമാണ് […]
Tag: governor
ലോകായുക്ത ഓര്‍ഡിനന്‍സ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിപക്ഷം ഗവര്‍ണറെ ധരിപ്പിച്ചത്. ഇക്കാര്യത്തിലും ഗവര്‍ണര്‍ വിശദീകരണം തേടും. കൂടാതെ ലോകായുക്ത നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാര്‍ നിലപാടിന്റെ വിശദാംശങ്ങളും ഗവര്‍ണര്‍ തേടും. കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് […]
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; മലയാളത്തിൽ ആശംസകൾ നേർന്ന് കേരള ഗവർണർ
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. റിപ്പബ്ലിക്ക് ദിനാഘോഷം, തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ നേർന്നത്ത് മലയാളത്തിലായിരുന്നു. ജില്ലയിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് സാഹചര്യത്തിൽ കാണികൾക്ക് കർശന നിയന്ത്രണം ഏർപെടുത്തിയാണ് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു മുഖ്യാതിഥി. കേരളത്തെ പ്രശംസിച്ച് ഗവർണർ റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിന്റെ പല സ്വപ്നങ്ങളൂം […]
ഡി-ലിറ്റ് വിവാദം; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: ഗവർണർ
ഡി ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ചാൻസലർ ആയി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ഗവർണർ വ്യക്തമാക്കി. കേരള സർവകലാശാല വി സിയുടെ നടപടികൾ ക്രമരഹിതമെന്ന് ഗവർണർ ആരോപിച്ചു. അച്ചടക്കരാഹിത്യവും അക്കാദമിക നിലവാരത്തകർച്ചയും വച്ചുപൊറുപ്പിക്കാനാവില്ല. ലഭിച്ച കത്തുകളിൽ തൃപ്തിയുണ്ട്. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയാറല്ല. കേരള സർവകലാശാല […]
രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തു; സ്ഥിരീകരിച്ച് ഗവര്‍ണര്‍
രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി ലിറ്റ് നല്‍കാന്‍ ആകില്ലെന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. വി സി തന്നെ ധിക്കരിച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം നിയമവിരുദ്ധമായിരുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഗവര്‍ണറുടെ […]
ചാന്‍സലര്‍ പദവിയില്‍ തുടരില്ല; തീരുമാനം പുനഃപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുണ്ടാകരുതെന്ന് ഗവര്‍ണര്‍
വിവാദങ്ങള്‍ക്കിടെ ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍കലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് തനിക്കുറപ്പുലഭിക്കണം. അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ പദവിയിലെ കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലകളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകള്‍ അസഹനീയമാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ല. അഥവാ തീരുമാനം പുനപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുകള്‍ […]
ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല; ബിജെപി നേതാക്കൾ എഴുതി നൽകുന്നത് വായിക്കുന്നു: വി ഡി സതീശന്‍
ഗവര്‍ണര്‍ സര്‍ക്കാരിന്റെ തെറ്റിന് കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല, സര്‍ക്കാരിന് വഴങ്ങുകയാണ് ഗവര്‍ണർ. ബിജെപി നേതാക്കൾ എഴുതി നൽകുന്നത് അതുപോലെ ഗവർണർ വായിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പൂർവാശ്രമത്തിൽ ചെയ്ത അതെ കാര്യം തന്നെയാണ് ഗവർണർ പദവിയിലിരുന്നും ചെയ്യുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഗവർണർ കളങ്കപ്പെടുത്തുന്നു. ചാൻസലർ പദവിയിലിരുന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഗവർണർ ചെയ്യുന്നില്ല. സർക്കാരിന്റെ നിയമലംഘനങ്ങൾക്ക് ഗവർണർ കുടപിടിക്കുകയാണ് ചെയ്‌തത്. ഡി […]
അധികാരം പ്രോചാന്‍സലര്‍ക്ക് നല്‍കാം; തുടരാന്‍ ആഗ്രഹമില്ല: ഗവർണർ
ചാന്‍സലറുടെ അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍. സര്‍ക്കാരിന് ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല. സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളിൽ കാര്യമില്ല. അത്തരം ചോദ്യങ്ങൾ ഊഹാപോഹമാണ്. പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉൾപ്പെടുന്ന കാര്യങ്ങൾ ഉണ്ട്. ചർച്ചയ്ക്ക് തന്നെ […]
ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവി ഏല്‍പ്പിച്ചത്. നിയമസഭയ്ക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള അധികാരമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. ‘സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാവശ്യമായുള്ള ഇടപെടലുകളാണ് ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണം. പക്ഷേ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. നിയമസഭ നിയമനിര്‍മാണം […]
ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു; സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ
സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.