Kerala

റെയിൽവേയിൽ ജനമൈത്രി പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ

ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയിൽ ജനമൈത്രി പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് നിലപാടറിയിച്ചത്. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം ,ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്നും ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതിനിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.ആറാഴ്ചയ്ക്കകം മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കണം. […]

Kerala

കൊവിഡ്: സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്

കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും താൻ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. എല്ലാം സജ്ജമാണെന്ന് സർക്കാരും ആരോഗ്യവകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടിയെന്ന് പിസി ജോർജ് ആരോപിച്ചു. മദ്രാസ് ഹൈക്കോടതി പരാമർശം ഉദ്ധരിച്ച പിസി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ […]

India

‘ഓപ്പറേഷൻ ക്ലീനി’ലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം

കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിച്ച് ‘ഓപ്പറേഷൻ ക്ലീൻ’ നടപ്പാക്കാൻ കേന്ദ്രസർക്കാർ. സമര ഭൂമികളിൽ അംഗബലം വർധിപ്പിച്ച് ‘ഓപ്പറേഷൻ ശക്തി’യിലൂടെ ഈ നീക്കം പ്രതിരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. തങ്ങളുടെ ജീവനെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കട്ടെ എന്നാണ് കർഷകരുടെ നിലപാട്. മുൻപത്തെയത്ര തിരക്കില്ലെങ്കിലും ഡൽഹി അതിർത്തികളിലെ സമരഭൂമികളിൽ കൊവിഡ് സജീവമാണ്. കൊവിഡ് അതിവ്യാപനത്തിന്റെ ഭീഷണി ചൂണ്ടിക്കാട്ടി സമരഭൂമികൾ ഒഴിപ്പിച്ച് ഓപ്പറേഷൻ ക്ലീൻ നടപ്പാക്കാൻ കേന്ദ്രം നീക്കങ്ങൾ […]

Kerala

വാളയാര്‍ കേസ്; അമ്മയുടെ നിരാഹാരസമരത്തിന് ഒരു മാസം, മുഖം തിരിച്ച് സര്‍ക്കാര്‍

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിരാഹാര സമരവും, തല മുണ്ഡനം ചെയ്യൽ സമരവും തുടരുകയാണ്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജനുവരി 26 മുതൽ വാളയാർ പെൺകുട്ടികളുടെ അമ്മ നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിന് തുടങ്ങിയ നിരാഹാരസമരവും തുടരുകയാണ്. വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ […]

India National

കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ ഒമ്പതാംവട്ട ചര്‍ച്ച ഇന്ന്

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ഒൻപതാം വട്ട ചർച്ച ഇന്ന്. നിയമത്തിനെതിരായ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധവും ഇന്നാണ്. സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ്‍മാൻ പിന്മാറിയതോടെ മധ്യസ്ഥ ചർച്ചകൾ അനിശ്ചത്വത്തിലായി. ഉച്ചക്ക് 12 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച. കഴിഞ്ഞ എട്ട് തവണ ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സമവായം ഉണ്ടാക്കാൻ ആയിരുന്നില്ല. ഇന്നത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി […]