Kerala

‘സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയം’; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ‘സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍. തനിക്ക് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ […]

Kerala

സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്

സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ചർച്ചയാക്കാൻ ആണ് യുഡിഎഫ് നീക്കം. കെ റയിൽ വിരുദ്ധ സമരം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ സമര പരിപാടികൾ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിലാണ് യോഗം.

Kerala

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്; നോഡൽ ഓഫീസർമാരെ നിയമിക്കാൻ ഒരുങ്ങി സർക്കാർ

സംസ്ഥാന സർക്കാരിന്റെ പ്രധാന ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിനായി ഓരോ വകുപ്പിലും മുതിർന്ന ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ അടക്കം ഫലപ്രദമായി നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പ് സമയബന്ധിതമായി പൂർത്തിയാക്കുന്നതും സ്പെഷ്യൽ റൂൾസിന്റെ രൂപീകരണവും നോഡൽ ഓഫീസർമാരുടെ ചുമതലയാണ്. സംസ്ഥാന സർക്കാർ ഓരോ വകുപ്പിലും നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് നോഡൽ ഓഫീസർമാരുടെ ചുമതല. പല പദ്ധതികളുടെ നടത്തിപ്പ് ഊർജിതമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നോഡൽ ഓഫീസർമാരെ നിയമിക്കാൻ ചീഫ് സെക്രട്ടറി വി.പി […]

Kerala

പദ്ധതി പണം മാത്രം പോരാ, സംഭാവന സ്വീകരിച്ചും പരിപാടികൾ നടത്തണം; തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ

തദ്ദേശഭരണ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശം. പണച്ചെലവുള്ള പദ്ധതികളും പരിപാടികളും ഏറ്റെടുക്കുമ്പോൾ പദ്ധതി പണം ചെലവഴിക്കുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ പണച്ചെലവുള്ള പദ്ധതികൾ സംഭാവന സ്വീകരിച്ച് ഏറ്റെടുക്കണം. പ്രാദേശിക വിഭവസമാഹരണം നടത്തണമെന്നും, പദ്ധതി പണത്തെ മാത്രം ആശ്രയിക്കരുതെന്നും സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. പ്രതിഭാ സംഗമം പോലുള്ള നിരവധി പരിപാടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്താറുണ്ട്. പലപ്പോഴും പദ്ധതി പണത്തിൽ നിന്നാണ് ഇതിന് ചെലവ് കണ്ടെത്തുന്നത്. കൂടുതൽ പണച്ചെലവ് […]

India

“ഘർ ഘർ റേഷൻ യോജന”; റേഷൻ വിതരണ പദ്ധതിക്കെതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ഡൽഹി സർക്കാരിന്റെ റേഷൻ വിതരണ പദ്ധതിയായ “ഘർ ഘർ റേഷൻ യോജന”ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന ലഘൂകരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ന്യായവില കടകൾ എൻഎഫ്എസ്എയുടെ അവിഭാജ്യ ഘടകമാണെന്നും സംസ്ഥാനം നിയമത്തിന്റെ ഘടനയ്ക്ക് വഴങ്ങേണ്ടിവരുമെന്നും കേന്ദ്രം പറഞ്ഞു. മണിക്കൂറുകളോളം വാദം കേട്ട കോടതി നവംബർ 29 ന് കേന്ദ്ര വാദം കേൾക്കുന്നത് തുടരുമെന്ന് അറിയിച്ചു. ഡൽഹി സർക്കാരിന്റെ മുഖ്മന്ത്രി ഘർ ഘർ റേഷൻ യോജന […]

India

അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാര്‍

അവശ്യ മരുന്നുകളുടെ വില പുതുക്കി പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. കാന്‍സറിനും ഹൃദ്രോഗ ചികില്‍സയ്ക്കും ഉപയോഗിക്കുന്നവ അടക്കം രാജ്യത്ത് 39 മരുന്നുകളുടെ കൂടി വില കുറയും. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അസാസൈറ്റിഡിനും ഫുള്‍വെസ്ട്രന്‍റും ലെനലിഡോമൈഡും അടക്കമുള്ള കാന്‍സര്‍ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 80 ശതമാനംവരെ കുറവുണ്ടാകും. അമിക്കാസിനും ഫിനോക്സിമിതൈല്‍ പെനിസിലിനും അടക്കം 7 ആന്‍റിബയോട്ടിക്കുകള്‍ പട്ടികയിലുണ്ട്. ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. […]

Kerala

കൊവിഡ് രണ്ടാം തരംഗം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പാക്കേജുമായി സര്‍ക്കാര്‍

കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ ഉള്‍പ്പെടയുള്ളവര്‍ക്കായി 5650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരുലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാക്കേജാണ് ചട്ടം 300 അനുസരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യാപാരികളുടെ രണ്ടായിരം കോടി രൂപയുടെ വായ്പകള്‍ക്ക് പലിശയിളവ്, കെട്ടിടനികുതി, വാടക ഒഴിവാക്കല്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായാണ് പാക്കേജ്. ഇവരുടെ രണ്ടു ലക്ഷം രൂപ […]

India

പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം വേണം: കേന്ദ്ര സർക്കാർ

പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്. 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. ഇതോടെ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രണ്ടു വർഷമാകും. (Government seeks extension CAA rules) 2019 ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. […]

Education Kerala

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യാപക പ്രതിഷേധം

ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടും പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നത്. തുക പിരിച്ചില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലെ പ്രധാനാധ്യാപകര്‍. സ്‌പെഷ്യല്‍ ഫീസ് ഗൂഗിള്‍ പേ ചെയ്ത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇടാനും രക്ഷിതാക്കളുടെ പേരും നല്‍കാനും അധ്യാപിക പറയുന്ന സന്ദേശവും പുറത്തായി. സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് […]

Kerala

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍, 42ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സ; രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ”കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കോവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ് നടപ്പിലാക്കി. എല്ലാവർക്കും വാക്സിൻ നൽകണമെന്നാണ് സർക്കാർ നയം. അതുകൊണ്ട് തന്നെ കോവിഡ് […]