എപിഎൽ വിഭാഗത്തിന് കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവത്തിൽ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാനായിരുന്നു സർക്കാർ ഉത്തരവ്. എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. സ്വകാര്യ […]