Kerala

ആലുവയിൽ ഗൂണ്ടാവിളയാട്ടം; അക്രമികൾ ഹോട്ടൽ അടിച്ചുതകർത്തു

എറണാകുളം ആലുവയിൽ ഗൂണ്ടാവിളയാട്ടം. ആലുവ പുളിഞ്ചോടിലെ ഹോട്ടൽ അക്രമികൾ അടിച്ചുതകർത്തു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ ആലുവ സ്വദേശി ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുളിഞ്ചോട് പ്രവർത്തിക്കുന്ന ടർക്കിഷ് മന്തി എന്ന ഹോട്ടലാണ് മൂൻ പേരടങ്ങുന്ന സംഘം അടിച്ചുതകർത്തത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ സംഘം കാറിലിരുന്ന് ഓർഡർ ചെയ്തു. എന്നാൽ, […]

Kerala

ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു

കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരും. ഡിജിപി അനിൽ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പൊലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പൊലീസിന്‍റെ ഈ ആവശ്യം പ്രധാന […]

Kerala

നെയ്യാറ്റിന്‍കരയില്‍ വീട് കയറി ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12മണിയോടെയാണ് ആക്രമണം. ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ സുനിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലനില്കുന്നുണ്ട്. ഒരു മരണ വീട്ടിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് നേരിയ തോതിൽ സംഘർഷം […]