Kerala

പത്തു മാസത്തിനിടെ കുറഞ്ഞത് 9120 രൂപ; സ്വർണവില ഇനിയും കുറയുമോ?

സംസ്ഥാനത്ത് സ്വർണവിലയിലെ തുടർച്ചയായ ഇടിവ് തുടരുന്നു. പത്തു മാസത്തിനിടെ 9120 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിലുണ്ടായത്. വെള്ളിയാഴ്ച 280 രൂപയാണ് കുറഞ്ഞത്. നിലവിൽ 33,160 രൂപയാണ് പവൻ വില. അഞ്ചു ദിവസത്തിനിടെ മാത്രം 1280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 42000 രൂപ തൊട്ട വിലയാണ് ഇപ്പോൾ തുടർച്ചയായി താഴേക്കു പോകുന്നത്. ഡോളർ കരുത്താർജ്ജിച്ചതും യുഎസ് ട്രഷറി ആദായം വർധിച്ചതുമാണ് ആഗോള സ്വർണവിപണിയെ ബാധിച്ചത്. മൾട്ടി സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) വെള്ളിയാഴ്ച 0.3 […]