Kerala

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; പിന്നില്‍ മൂന്നാംഗ സംഘമെന്ന് കസ്റ്റംസ്, പ്രതികളില്‍ നേരത്തേയും സ്വര്‍ണം കടത്തി

ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് കസ്റ്റംസ് പ്രവന്റീവ് അറിയിച്ചു. സിനിമാ നിര്‍മാതാവ് സിറാജുദ്ദീന്‍, എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജ്, തൃക്കാക്കര സ്വദേശി ഷാബിന്‍ എന്നിവരാണ് കള്ളക്കടത്തിന് പിന്നിലുള്ളത്. മൂവരും ചേര്‍ന്നാണ് സ്വര്‍ണക്കളളക്കടത്തിന് പണം മുടക്കിയതെന്നും കസ്റ്റംസ് പറഞ്ഞു. പ്രതികള്‍ മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനായ ഷാബിന്‍ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വര്‍ണം വാങ്ങാനായി ഉയോഗിച്ചു. പ്രതികള്‍ മുമ്പും […]

Kerala

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട

കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കാരിയർമാരടക്കം ആര് പേരാണ് കസ്റ്റഡിയിലായത്. സ്വർണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്റ്റേജുകളും പൂർത്തിയാക്കി പുറത്തിറങ്ങിയവരിൽ നിന്നാണ് ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയത്. സ്വർണം ഉരുളകളായി ശരീരത്തിന്റെ രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്. ജനുവരി മൂന്നിനും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഡോർ ലോക്കിനുള്ളിൽ […]

Kerala

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാഞ്ഞൂറ് ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം വില വരും. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Kerala

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിനു ശ്രമം; രണ്ട് ജീവനക്കാർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ കാറ്ററിംഗ് ട്രോളിയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം കൈപ്പറ്റാനെത്തിയ കണ്ണൂർ പാല സ്വദേശി നൗഫലും പിടിയിലായി. ഇൻ്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ […]

Kerala

സമാന്തര എക്സ്ചേഞ്ച് കേസ് പ്രതിക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധം: ഇ.ഡി.

സമാന്തര എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വർണ്ണം കടത്തിയതായി റാസൽ മൊഴി നൽകി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവർത്തിച്ചിരുന്നുവെന്ന് റസൽ വെളിപ്പെടുത്തി. റസലിന്റെ മൊഴിയെടുക്കാൻ കൊച്ചി എൻ.ഐ.എ. യൂണിറ്റ് തെലങ്കാനയിൽ. അതേസമയം, കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ എൻ.ഐ.എ കോഴിക്കോടതി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം തെളിവുകൾ ശേഖരിച്ചത്. […]

Kerala

കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി: വി ഡി സതീശന്‍

ക്രിമിനലുകളെയും കള്ളക്കടത്തുകാരെയും സ്ത്രീപീഢകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിമിനല്‍ സംഘങ്ങളെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്ക് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാറി. രാമനാട്ടുകരയില്‍ പ്രതികളെ സംരക്ഷിക്കുന്നത് ആരെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാക്കള്‍ പ്രതികളായി മാറുകയാണ്. ഏതെല്ലാം നേതാക്കളുമായാണ് ഇവര്‍ക്ക് ബന്ധമെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശന്‍. മരംമുറിക്കല്‍ വിവാദത്തില്‍ വനം മാഫിയയ്ക്ക് എതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വനംകൊള്ളയില്‍ […]

Kerala

സ്വര്‍ണക്കടത്ത് കേസ്; 53 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ്; കോണ്‍സുല്‍ ജനറലിന് ഉള്‍പ്പടെ സര്‍ക്കാര്‍ വഴിവിട്ട് സുരക്ഷ നല്‍കി

സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് തരം കളളക്കടത്താണ് നടന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. സംസ്ഥാന സര്‍ക്കാരിനെതിരേയും ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. കോണ്‍സുല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി, കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് പാസ് നല്‍കി എന്നിവയാണ് സര്‍ക്കാരിനെതിരായി പറയുന്നത്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്‌നയും സന്ദീപും സരിത്തും നടത്തിയ സ്വര്‍ണക്കടത്ത്, കോണ്‍സുല്‍ ജനറല്‍ നടത്തിയ […]

Kerala

സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവം; എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും

സ്വർണക്കടത്ത് കേസിൽ എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും. സ്വർണക്കടത്ത് കേസിലെ 12 പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാകും ഹർജി. നയതന്ത്ര സ്വർണക്കടത്ത് കേസ് രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിലപാട് മുൻ നിർത്തിയാകും ഹർജി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനു ന്യായമായ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷനു കഴിയാതിരുന്നെന്ന ഹൈക്കോടതി നിഗമനം ചോദ്യം ചെയ്യും നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്താണ് വൻതോതിലുള്ള സ്വർണക്കടത്ത് നടന്നത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായിരുന്നു സ്വർണ്ണക്കടത്തെന്നും എൻഐഎ ആരോപിക്കുന്നു. […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം; സന്ദീപ് നായര്‍ മാപ്പു സാക്ഷി

സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആകെ കേസിൽ 35 പ്രതികളാണ് ഉള്ളത്. എൻഐഎ അറസ്റ്റ് ചെയ്തത് 21 പേരെയാണ്. 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഫൈസൽ ഫരീദടക്കം പിടിയിലാകാനുണ്ട്. യുഎപിഎ 15,16,17 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. കുറ്റപത്രത്തിൽ സന്ദീപ് നായർ മാപ്പ് സാക്ഷിയായി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കിറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ്, അഖണ്ഡത […]

Kerala

സ്വപ്നയുടെയും, സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണിയാകും : കസ്റ്റംസ്

സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു. കേസിൽ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കൽ നിന്നും ലഭിച്ചിരിക്കുന്നത്. ഈ തെളിവുകൾ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി എന്നും കസ്റ്റംസ് പറയുന്നു. കൂടുതൽ വിദേശ പൗരന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദർശനത്തെക്കുറിച്ച് […]