Kerala

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ കോഴികോട് വടകര സ്വദേശി മന്‍സൂര്‍ (24) പിടിയിലായി. ശരീരത്തിനകത്ത് 668 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അതേസമയം നാലു മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 67-ാംമത്തെ സ്വർണക്കടത്ത് കേസാണിത്.

Kerala

കേരളത്തിൽ സ്വർണക്കടത്ത് വ്യാപകമാകുന്നു; പി.കെ കൃഷ്‌ണദാസ്‌

കേരളത്തിൽ സ്വർണക്കടത്ത് വ്യാപകമാകുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്‌. കള്ളക്കടത്ത് നടത്തുന്ന സംഘവും അത് കവർച്ച ചെയ്യുന്ന സംഘവും സജീവമാകുന്നു. ക്രമസമാധാന തകർച്ചയിലേക്ക് കാര്യങ്ങൾ എത്തി. പക്ഷെ സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്.കേരളത്തിലെ സ്വർണ്ണക്കടത്ത് തീവ്രവാദ വിരുദ്ധ സേനയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ […]

Kerala

സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്മഷൻ; അനുമതി നിഷേധിച്ച് സ്പീക്കർ

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ചോദ്യങ്ങളിൽ നിന്ന് സർക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സബ്മിഷന് നോട്ടീസ് നൽകിയത്. സബ്മിഷൻ പട്ടികയിൽ ആദ്യ ഇനമായി വിഷയം ഉൾപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നിയമമന്ത്രി പി […]

Kerala

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവതരമെന്ന് അനുരാഗ് സിംഗ് ഠാക്കൂര്‍

സ്വര്‍ണക്കടത്ത് കേസ് അതീവ ഗൗരവകരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉന്നതരുണ്ടെന്ന് കരുതുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗുരുതരമാണ്. സ്വര്‍ണക്കടത്തിന് പിന്നിലാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.സ്വര്‍ണം ആരയച്ചു, ആര്‍ക്കയച്ചു എന്നത് അന്വേഷണ ഏജന്‍സി കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം വൈകുന്നു എന്നത് ശരി വച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നിരുന്നാലും കേസന്വേഷണത്തിന് എടുക്കുന്ന സമയം ഏജന്‍സിയുടെ അന്വേഷണ രീതിയേയും കേസിനേയും ആശ്രയിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ അന്വേഷണത്തെക്കുറിച്ച് അഭിപ്രായം […]

Kerala

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് ഇന്ന് പുലർച്ചെ എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സ്വർണക്കടത്തിനെപ്പറ്റി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മുസാഫിറിനെ പൊലീസ് ചോദ്യം ചെയ്തു. തുടർന്നാണ് സ്വർണക്കടത്ത് പുറത്തായത്. അയൺ ബോക്സിൻ്റെ ഹീറ്റിങ് കോയിലിൻ്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് […]

Kerala

‘സരിത വിളിച്ച് കേസ് തോൽക്കുമെന്ന് പറഞ്ഞു’; ബാലഭാസ്കറിൻ്റെ പിതാവ്

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ അപകട മരണത്തിൽ പുതിയ ആരോപണവുമായി പിതാവ്. സരിത നായർ എന്ന് പരിചയപ്പെടുത്തിയ ഫോൺ കോൾ വന്നതായി സി കെ ഉണ്ണി പറഞ്ഞു. കേസ് നമ്പറും, വക്കീലിനെ കുറിച്ചും ചോദിച്ചു. 30ന് വിധി വരേണ്ട കേസ് തോൽക്കാൻ സാധ്യതയുണ്ടെന്നും, നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പിതാവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 20, 21 തീയതികളിൽ ഫോൺ കോൾ വന്നിരുന്നു. സരിത നായർ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറിൽ ഒപ്പിട്ടാൽ നിയമസഹായം നൽകാമെന്ന് പറഞ്ഞു. എന്നാൽ താൻ ആരോടും […]

Kerala

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത മൊഴി നൽകിയിരുന്നു. പിസി ജോർജുമായി സ്വപ്‌നാ സുരേഷ് നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകി. താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും […]

Kerala

‘സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ അന്വേഷണം നിലച്ചു’ : കോടിയേരി ബാലകൃഷ്ണൻ

സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വർണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ‘സ്വർണക്കടത്ത് വിവാദം ആദ്യം ഉയർന്ന് വന്നത് 2020 ജൂൺ 5 നാണ്. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വർണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് […]

Kerala

കരിപ്പൂരില്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 6.26 കിലോ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി ആര്‍ ഐയുടെ സ്വര്‍ണവേട്ട. 6.26 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആറ് യാത്രക്കാരില്‍ നിന്നുമാണ് ഈ സ്വര്‍ണം പിടിച്ചെടുത്തത്. ഈ സ്വര്‍ണത്തിന് മൂന്നേകാല്‍ക്കോടി രൂപയോളം വില വരും. ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണവുമായി ആറുപേരെത്തിയത്. മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഡി ആര്‍ ഐ തടഞ്ഞത്.

Kerala

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; സിനിമാ നിർമാതാവ് പിടിയിൽ

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് ടി എ സിറാജ്ജുദീൻ കസ്റ്റംസ് പിടിയിൽ. തൃക്കാക്കര സ്വദേശിയാണ് ടി എ സിറാജ്ജുദ്ദീൻ. സ്വർണ്ണം എത്തിയ കൺസൈമെന്റ് തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീൻ. ഇയാളുടെ ഡ്രൈവറും നേരത്തെ പിടിയിലായിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ രണ്ടാം പ്രതി ഷാബിൻ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സിറാജുദ്ദീനും പിടി വീഴുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ. ഇന്നലെ രാത്രിയാണ് കൊച്ചിയിൽ നിന്ന് […]