സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് ദുബായിലിരുന്ന് ഏകോപിപ്പിച്ചത് റബിന്‍സും ഫരീദും ചേര്‍ന്നായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക പ്രതിയാണ് റബിന്‍സ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ റബിന്‍സിനെതിരെ മൊഴി നല്‍കിയിരുന്നു. റബിന്‍സിന് ഡി […]
Tag: Gold Smuggling case
സ്വർണം കടത്ത് കേസ്; കെ.ടി.റമീസ് പോയത് സ്വർണ, വജ്ര ബിസിനസിനെന്ന്
ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി സ്വർണം കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി.റമീസ് താൻസാനിയയിലേക്ക് പോയത് സ്വർണ-വജ്ര ഖനന ബിസിനസിനെന്ന് സമ്മതിച്ചെന്ന് എൻ.ഐ.എ. ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി. സ്വർണ കടത്ത് കേസിലെ മുഖ്യ […]
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ
ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണക്കവെയാണ് പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണക്കവെയാണ് പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ നിലപാടെടുത്തതോടെ അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പാക്കി. […]
വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി
വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി. വൻ സമ്മർദം മൂലമാണ് […]
സ്വര്‍ണക്കടത്ത് കേസ്; പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ എന്‍.ഐ.എ കോടതി വിധി ഇന്ന്
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. പ്രതികളിൽ ചിലർക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായാണ് എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇന്ന് 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനിരിക്കയാണ് എന്‍.ഐ.എ ഇന്നലെ ഗുരുതരമായ ആരോപണങ്ങൾ പ്രതികൾക്കെതിരെ ഉന്നയിച്ചത്. സ്വർണക്കടത്ത് കേസിലെ അഞ്ച്,13 പ്രതികളായ കെ.ടി.റമീസ്, ഷറഫുദ്ദീൻ എന്നിവർ ടാൻസാനിയയയിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ തോക്കുകൾ വിൽക്കുന്ന കടകൾ ഇരുവരും […]
കുറ്റപത്രം സമര്‍പ്പിച്ചില്ല; സ്വപ്ന സുരേഷിന് ജാമ്യം
കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്, എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്നക്ക് ജാമ്യം ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല.
തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്
തിരുവനന്തപുരം സ്വര്‍ണക്കടത്തിന്‍റെ മുഖ്യകണ്ണിയാണ് കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്. ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. […]
സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്; കോടതിയിൽ മാപ്പ് സാക്ഷിയാകാമെന്ന് സന്ദീപ് നായർ
മൊഴി പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സന്ദീപ് നായർ മാപ്പ് സാക്ഷിയായേക്കും. കേസിൽ മാപ്പ് സാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴി പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി. തിരുവനന്തപുരം […]
അഴിമതിക്ക് മറ പിടിക്കാന്‍ പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചു, വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി
സ്വര്‍ണക്കടത്ത് കേസില്‍ ചർച്ചകൾ വഴി മാറ്റി സർക്കാർ ഒഴിഞ്ഞു മാറുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ആരോപണങ്ങൾക്ക് സർക്കാർ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുൻനിർത്തിയുള്ള അടവ് പുറത്ത് എടുത്തവർ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടു. അഴിമതിക്ക് മറ പിടിക്കുന്നതിന് പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തി. ഇടതുപക്ഷം മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ചർച്ച സ്വർണക്കടത്ത് മാത്രമാണ്. നേർക്ക് നേരെ മറുപടി പറയണം. ഇടതു പക്ഷത്തിന് അത് മനസിലായി തുടങ്ങിയിട്ടുണ്ടെന്നും […]
കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ
എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി.മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി.മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത് കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. വലിയ സ്വാധീനമുള്ള നേതാക്കൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ട്. എന്‍.ഐ.എ അവരുടെ നിസഹായ അവസ്ഥയിലാണെന്നും സാന്പത്തിക ശ്രോതസുകളിലേക്ക് അന്വേഷണം പോകുമോ എന്ന് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ഭയമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. എന്‍.ഐ.എ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. […]