Kerala

രാത്രി വൈകിയും ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തുടര്‍ക്കഥയായി അക്രമങ്ങള്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഐഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. സമീപകാല രാഷ്ട്രീയകേരളം കണ്ടിട്ടില്ലാത്ത സംഘര്‍ഷം. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ ആരംഭിച്ച സിപിഐഎം കോണ്‍ഗ്രസ് തെരുവുയുദ്ധം രാത്രി വൈകിയും നീണ്ടു. തിരുവനന്തപുരത്തും കണ്ണൂരും വ്യാപക ആക്രമം.കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി. പയ്യന്നൂര്‍ തലശേരി തളിപ്പറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് […]

Kerala

ചെരുപ്പ് പോലും ഇടാന്‍ സമ്മതിച്ചില്ല; വിജിലന്‍സ് തന്നെ ബലമായി കൊണ്ടുപോയെന്ന് പി.എസ്.സരിത്ത്

വിജിലന്‍സ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസില്‍ കസ്റ്റഡിയിലെടുത്ത പി.എസ്.സരിത്ത്. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ലൈഫ് മിഷനെക്കുറിച്ച് ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. സ്വപ്ന മൊഴി കൊടുത്തത് ആരുടെ നിര്‍ദേശപ്രകാരമെന്ന് ചോദിച്ചു. ചെരുപ്പിടാന്‍ പോലും അനുവദിച്ചില്ല. ബലപ്രയോഗം സിസിടിവി പരിശോധിച്ചാല്‍ മനസിലാകുമെന്നും സരിത്ത് പറഞ്ഞു. വിജിലന്‍സ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്. തന്നെ വലിച്ചിഴച്ചാണ് ഫ്‌ലാറ്റില്‍ നിന്ന് കൊണ്ടുപോയതെന്നും, തനിക്ക് ഇതിന് […]

Kerala

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ജയില്‍ മാറ്റണം; കേന്ദ്രത്തിന് കത്തയച്ച് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കസ്റ്റംസ്. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മുഖേനയാണ് കസ്റ്റംസ് കേന്ദ്രത്തിന് കത്തയച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മൂന്നുപേര്‍ നിരന്തരമായി പീഡിപ്പിച്ചെന്ന മൊഴിയില്‍, പ്രതിക്ക് മാനസിക-ശാരീരിക പീഡനം ഉണ്ടാകരുതെന്നും സംരക്ഷണം ഒരുക്കണമെന്നും കോടതി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Kerala

സ്വർണക്കടത്ത് കേസ്: അന്വേഷണ ഏജൻസികൾക്കിടയിൽ തര്‍ക്കം

സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് എന്‍ഐഎ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് എന്‍ഫോഴ്സ്‍മെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‍മെന്റ്, എന്‍ഐഎ കോടതിയില്‍ നല്‍കിയ അപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിർത്തു. എന്‍ഫോഴ്സ്മെന്റിനെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡിയും എന്‍.ഐ.എയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച […]

Kerala

കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. തന്‍റെ വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന നടത്തിയത് കസ്റ്റംസ് കമ്മീഷണറാണ്. ഭിന്നശേഷിക്കാരനായ ഒരാളും സുഹൃത്തുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിൽ പാട്ടുവെച്ചതിനാൽ എക്സൈസ് കമ്മീഷണറുടെ വാഹനം ഹോണ്‍ അടിച്ചത് കേട്ടില്ലെന്നാണ് യുവാക്കള്‍ പറഞ്ഞതെന്ന് മലപ്പുറം ഡിവൈഎസ്പി കെ എം ദേവസ്യ പറഞ്ഞു. ഇവര്‍ കസ്റ്റംസ് കമ്മീഷണറുടെ വാഹനം മനപ്പൂർവം തടഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി. സ്വര്‍ണക്കടത്ത് […]

Kerala

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം: രണ്ട് പേർ കസ്റ്റഡിയില്‍

കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം കല്ലുരുട്ടി സ്വദേശികൾ ആയ ജസീം (24) തൻസീം (21) എന്നിവരാണ് പിടിയിലായത്. വീതി കുറഞ്ഞ റോഡ് ആയിരുന്നുവെന്നും അല്ലാതെ പിന്തുടരാനോ അപായപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നുമാണ് യുവാക്കളുടെ മൊഴി. കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സുമിത്ത് കുമാര്‍. കല്‍പറ്റയിലെ കസ്റ്റംസ് ഓഫീസിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം […]

Kerala

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദസംഘത്തെ രൂപീകരിച്ചു: എന്‍ഐഎ

എൻ‌ഐ‌എ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്. സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദ സംഘത്തെ രൂപീകരിച്ചെന്ന് എന്‍ഐഎ. സംഘത്തിലേക്ക് ആളുകളെ നിയമിക്കുകയും പണം സ്വരൂപിക്കുകയും ചെയ്തു. കൊച്ചിയിലെ എൻ‌ഐ‌എ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്. സംഘത്തിൽ അംഗങ്ങളാകാൻ 2019 ജൂൺ മുതൽ പ്രതികൾ അറിഞ്ഞുകൊണ്ട് ഗൂഢാലോചന നടത്തി. 2019 നും 2020 ജൂണിനും ഇടയിൽ 167 കിലോഗ്രാം സ്വർണം ഇന്ത്യയിലേക്ക് കടത്താൻ സൗകര്യമൊരുക്കി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്ക് നഷ്ടം വരുത്തി പണം സമ്പാദിക്കാനുള്ള […]

Kerala

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെയുള്ള കൂട്ടുപ്രതികളുടെ മൊഴി ശക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു. അടുത്തകാലം വരെ ഉന്നത പദവിയിൽ ഇരുന്ന ശിവശങ്കറിന് ജാമ്യം നൽകിയാൽ അന്വേഷണത്തിൽ […]

Kerala

‘സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞില്ല, ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം’ – സ്പീക്കര്‍

പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നു പറഞ്ഞ സ്പീക്കർ അവരോടൊപ്പം വിദേശത്തേക്കു യാത്ര ചെയ്തിട്ടില്ലെന്നും വിദേശത്തു വച്ച് കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി പരിചയം ഉണ്ട്, ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നു. കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ പരിപാടികളിൽ ക്ഷണിക്കാൻ വന്നാണ് സൗഹൃദത്തിലായത്. ക്രിമിനൽ പശ്ചാത്തലം അറിഞ്ഞശേഷം സഹായം ആവശ്യപ്പെടുകയോ സഹായം ചെയ്യുകയോ ഉണ്ടായിട്ടില്ല. കേന്ദ്ര ഏജൻസികൾ ചോദിക്കുന്ന വിവരങ്ങൾ നൽകും. അക്കാര്യത്തിൽ […]

Kerala

സ്വര്‍ണക്കടത്ത് ശിവശങ്കറിന്‍റെ അറിവോടെയെന്ന് ഇ.ഡി; കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ശിവശങ്കറിന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് കൃത്യമായി അറിയാമായിരുന്നുവെന്ന് ഇ.ഡി വ്യക്തമാക്കി. ഇക്കാര്യം സ്വപ്നയുടെ മൊഴിയിലുണ്ടെന്നും അവര്‍ സമ്മതിച്ചതായും ഇ.ഡി പറഞ്ഞു. കോണ്‍സുലേറ്റിലെ അക്കൌണ്ടന്‍റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന് […]