Kerala

വായ്പ എടുത്ത തുക തിരികെ അടച്ചിട്ടും ആധാരം നൽകിയില്ല; മണപ്പുറം ഫിനാൻസിനെതിരെ പരാതി

വായ്പ്പ എടുത്ത തുക തിരികെ അടച്ചിട്ടും വീടിന്റെ ആധാരം നൽകാതെ മണപ്പുറം ഫിനാൻസ്‌. കോഴിക്കോട് മാവൂർ റോഡിലുള്ള ബ്രാഞ്ചിനെതിരെ മൂന്ന് കുടുംബങ്ങൾ നടക്കാവ് പോലീസിൽ പരാതി നൽകി. മുൻ മാനേജരാണ് ഉത്തരവാദിയെന്നാണ് മണപ്പുറം ഫിനാൻസിന്റെ വിശദീകരണം. ഇയാളെ സർവീസിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. കോഴിക്കോട് പൂനൂർ സ്വദേശി റജുല 2020 മാർച്ചിൽ നാല് ലക്ഷത്തി മുപ്പത്തി ഒൻപതിനായിരം രൂപയാണ് വായ്പ്പ എടുത്തത്. തുടർന്ന് കുറച്ചു തുക തവണകളായി അടക്കുകയും പിന്നീട് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 4,31,050 […]