International

ആഗോള ലിംഗ പദവി സൂചികയില്‍ 28 സ്ഥാനം പിന്നോട്ട് പോയി ഇന്ത്യ

ആ​ഗോള ലിം​ഗ പദവി സൂചികയിൽ (Global Gender Gap index) പിന്നാക്കം പോയി ഇന്ത്യ. കഴിഞ്ഞ വർഷത്തെ 112-ൽ നിന്നും 28 സ്ഥാനം പിന്നോട്ട് പോയി 140-ലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. വേൾഡ് ഇക്കണോമിക്സ് ഫോറം പുറത്തിറക്കിയ 156 രാജ്യങ്ങൾ ഉൾപ്പെട്ട ലിം​ഗ പദവി സൂചികയിൽ 140-ാമതാണ് രാജ്യം. 153 അം​ഗ രാജ്യങ്ങളുള്ള 2020ലെ പട്ടികയിൽ 112-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 28 സ്ഥാനം പിന്നോട്ട് പോവുകയായിരുന്നു. സാമ്പത്തിക മേഖലയിലെ അവസര സമത്വവും സ്ത്രീ പ്രാതിനിധ്യവും, വിദ്യഭ്യാസ […]