International

യുദ്ധമൊഴിവാക്കാന്‍ നയതന്ത്ര പരിഹാരം തേടി ജര്‍മ്മനിയും; ആക്രമണമുണ്ടായാല്‍ ഉപരോധമെന്ന മുന്നറിയിപ്പ്

യുക്രൈനിലെ റഷ്യന്‍ അധിനിവേശമെന്ന യു എസ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ലോകമാകെ യുദ്ധ ഭീതിയിലായ പശ്ചാത്തലത്തില്‍ മഞ്ഞുരുക്കാന്‍ നയതന്ത്രനീക്കവുമായി ജര്‍മനിയും. യുദ്ധമൊഴിവാക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി നാല് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടന്നു. യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് ജര്‍മനി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചത് ശുഭസൂചനയാണെന്ന് ജര്‍മനി വിലയിരുത്തി. എത്ര ബുദ്ധിമുട്ടേറിയ നയതന്ത്ര പ്രശ്‌നമാണെങ്കിലും ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്ന ശുഭാപ്തി വിശ്വാസമാണ് […]