Kerala

വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

വെള്ളമില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ സമയത്ത് തുടങ്ങാനായില്ല. 25 ഓളം ശസ്ത്രക്രിയകളാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. രോഗികകൾക്കും മറ്റും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രതിസന്ധിയുണ്ടായി. ശസ്ത്രക്രിയകൾ ആരംഭിക്കാൻ കാലതാമസം ഉണ്ടായെന്നും ശസ്ത്രക്രിയകൾ മുടങ്ങില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വൈദ്യുതി തകരാർ മൂലമാണ് ജലവിതരണം മുടങ്ങിയതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ടാങ്കറുകളിൽ വെള്ളമെത്തിക്കുകയാണ്.

Kerala

അപൂര്‍വ രോഗം ബാധിച്ച ആസം സ്വദേശിനിക്ക് പുതുജീവന്‍ നല്‍കി തിരുവനന്തപുരം ജനറല്‍ ആശുപത്രി

അപൂര്‍വ രോഗം ബാധിച്ച ആസം സ്വദേശിനിയായ പൂജയ്ക്ക് (26) പുതുജീവന്‍ നല്‍കി തിരുവനന്തപുരം ജനറല്‍ ആശുപത്രി. എല്‍ഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്‌പെക്ട്രം ഡിസോര്‍ഡര്‍ (LETM Neuromyelitis Optica Spectrum Disorder) എന്ന അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായ രോഗിയേയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഒക്‌ടോബര്‍ 26ന് പൂജയെ ഇരു കൈകളും കാലുകളും തളര്‍ന്ന നിലയിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ എംആര്‍ഐ സ്‌കാനിംഗ് പരിശോധന നടത്തുകയും ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ […]