Business

ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയുമെന്ന് യുഎന്‍ ഏജന്‍സി; ഈ വര്‍ഷം ജിഡിപി 5.7 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

2022ല്‍ ഇന്ത്യയുടെ ജിഡിപി 5.7 ശതമാനം മാത്രമായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ്. 2023ല്‍ നാല് ശതമാനത്തിലേക്ക് വീണ്ടും ജിഡിപി നിരക്ക് താഴുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20212ല്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായിരുന്നു. ഇന്ത്യ ബ്രിട്ടണിനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സമീപ ദിവസങ്ങളിലാണ്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ സമീപ ഭാവിയില്‍ കാര്യമായ ഇടിവുണ്ടാകും എന്നാണ് യുഎന്‍സിടിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. തിങ്കളാഴ്ചയാണ് യു എന്‍ ഏജന്‍സി വാര്‍ഷിക ട്രേഡ് […]

Economy

കരകയറാതെ ജിഡിപി; സമ്പദ് വ്യവസ്ഥ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നാമമാത്ര വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 1.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.3 ശതമാനം നെഗറ്റീവ് വളർച്ചയാണ് ജിഡിപിയിലുണ്ടായത്. നാൽപ്പതു വർഷത്തിനിടെയുള്ള ഏറ്റവും മോശം വളർച്ചാ നിരക്കാണിത്. തിങ്കളാഴ്ച നാഷണൽ സ്റ്റാറ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുകളും അടച്ചിടലുകളും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് കണക്കുകൾ. നിർമാണ, സാമ്പത്തിക, […]

India

താടി കൂടി, ജിഡിപി കുറഞ്ഞു; മോദിയുടെ ചിത്രം വച്ച് ട്രോളി ശശി തരൂർ

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഉണ്ടായ ഇടിവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂർ വിമർശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമർശനം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. 2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു […]

India

സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നു; ജിഡിപിയിൽ 0.4 ശതമാനം വളർച്ച

ന്യൂഡൽഹി: മാന്ദ്യത്തിൽ നിന്ന് പുറത്തുകടക്കുമെന്ന സൂചന നൽകി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം. 2020-21 ഒക്ടോബർ-ഡിസംബർ പാദത്തിൽ 0.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ നേരത്തെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. ദേശീയ സ്ഥിതിവിവര ഓഫീസാണ് പുതിയ ജിഡിപി കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായ രണ്ടു പാദങ്ങളിലെ ഇടിവിന് ശേഷമാണ് ജിഡിപി തിരിച്ചു കയറുന്നത്. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 23.96 ശതമാനം ഇടിവാണ് ജിഡിപിയുണ്ടായിരുന്നത്. […]

India National

രാജ്യം ‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.5 ശതമാനത്തിന്റെ ഇടിവ്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. രണ്ടു വട്ടം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്( ടെക്നികൽ റിസഷൻ) നീങ്ങുന്നുവെന്നാണ് നാഷനൽ സ്റ്റാറ്റിക്സ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നാണ് റിപ്പോർട്ട്. 1996 മുതലാണ് ത്രൈമാസ […]

India

രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പി ഇടിഞ്ഞു

രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്. ഈ വർഷത്തെ രണ്ടാം പാദത്തിലും ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തി. 8.6 ശതമാനത്തിന്റെ ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കാക്കിയത്. ആദ്യ പാദത്തിലെ ഇടിവ് 23.9 ശതമാനമായിരുന്നു. 2020-21 സാമ്പത്തിക വ൪ഷത്തിലെ ആദ്യ പാദത്തിൽ ജി.ഡി.പിയിൽ 23.9% ത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈ മുതൽ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്ക്. 8.6% ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കാക്കിയത്. രണ്ടോ അതിലധികമോ പാദങ്ങളിൽ തുടര്‍ച്ചയായി ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തിയാൽ […]