Kerala

വിലക്ക് മാറ്റി; ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു

കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നായിരുന്നു സഞ്ചാരികൾക്ക് വിലക്ക് ഏർപെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായ അരണമുടിയിൽ താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. അരണ മുടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഗവിയിലേക്കുള്ള വിനോദസഞ്ചാരത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക വേലി നിർമ്മിച്ച ശേഷമാണ് നിലവിൽ വീണ്ടും വിനോദസഞ്ചാരത്തിന് അടക്കം അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഓൺലൈനായി ബുക്ക് […]

Kerala

ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചര്‍ക്ക് നേരെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ പീഡനശ്രമം; നടപടി

ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗവി ഫോറസ്റ്റ് സ്റ്റേഷൻ വനത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ് താത്കാലിക വാച്ചറായ […]