നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ സ്ഥാപിച്ചതാണ് ഈ പ്രതിമ. അമേരിക്കയിലെ കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് അജ്ഞാതരായ അക്രമികൾ തകർത്തത്. പ്രതിമ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. തകർന്ന പ്രതിമയുടെ ഭാഗങ്ങൾ […]
Tag: Gandhi Statue
ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും നീക്കി
ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും താല്‍ക്കാലികമായി നീക്കി. 16 അടി ഉയരമുള്ള പ്രതിമ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണത്തിന്‍റെ ഭാഗമായാണ് താല്‍ക്കാലികമായി മാറ്റിയതെന്നാണ് ലോക് സഭാ അധികൃതര്‍ പറയുന്നത്. പാര്‍ലമെന്‍റിലെ രണ്ടാം നമ്പര്‍ ഗേറ്റിനും മൂന്നാം നമ്പര്‍ ഗേറ്റിനും ഇടയിലാണ് നിലവില്‍ പ്രതിമ താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുള്ളത്. പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിപക്ഷ സമരങ്ങളിലും എം.പിമാരുടെ കൂടിക്കാഴ്ച്ചകളിലും സ്ഥിരസാന്നിധ്യമായിരുന്നു മാറ്റിവെച്ച ഗാന്ധി പ്രതിമ. കാര്‍ഷിക നിയമത്തിനെതിരായ പാര്‍ലമെന്‍റ് എം.പിമാരുടെ സമരവും ഈ ഗാന്ധി പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു. 1993ൽ […]