Kerala

ഗാന്ധിചിത്രം തകർത്തവരെ എന്തിനാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസ്

ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകർത്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ […]

India National

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

മഹാത്മ ഗാന്ധിയുടെ അവസാന പേഴ്‌സണൽ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു. ചെന്നൈയിലെ പടൂരിലുള്ള സ്വവസതിയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. മകള്‍ നളിനിയാണ് അദ്ദേഹത്തിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. നാളെ ഉച്ചയ്ക്ക് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. 1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു കല്യാണത്തിന്‍റെ ജനനം. 1944- 48 വരെ കല്യാണം ഗാന്ധിജിക്കൊപ്പം പ്രവർത്തിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ ജീവചരിത്രകാരൻ കുമാരി എസ്. നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന […]

India

കോൺഗ്രസ്​ അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി

കോൺഗ്രസ്​ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം അസമിൽ റദ്ദാക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെ തേസ്​പുരിലെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിലെത്തിയപ്പോഴാണ്​ പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വർഷം മുമ്പ്​ 25 ലക്ഷം തൊഴിൽ നൽകുമെന്ന്​ ഉറപ്പുനൽകിയ ബി.ജെ.പി അതിനു പകരം നൽകിയത്​ സി.എ.എയാണെന്നും പ്രിയങ്ക പറഞ്ഞു. ‘അഞ്ചിന ഉറപ്പ്’ കാമ്പയി​ന്​ തുടക്കം കുറിച്ച പ്രിയങ്ക, തങ്ങള്‍ തെരഞ്ഞെടുക്ക​പ്പെട്ടാൽ വീട്ടാവശ്യങ്ങൾക്ക്​ 200 യൂണിറ്റ്​ വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും തോട്ടം […]