India

ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; പേരുകള്‍ പുറത്തുവിട്ടു

ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഗാൽവൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചതായി ചൈന സമ്മതിക്കുന്നത്. ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ജൂണിലായിരുന്നു ഗൽവാൻ താഴ്‌‌‌വരയിൽ ഇന്ത്യയും […]

India International

പാംഗോങ്ങിൽ നിന്ന് ഇരുന്നൂറിലധികം യുദ്ധടാങ്കുകൾ അതിവേഗത്തിൽ പിൻവലിച്ച് ചൈന; കരുതലോടെ ഇന്ത്യ

ന്യൂഡൽഹി: ഒമ്പതു മാസം മുഖാമുഖം നിന്ന ശേഷം പാംഗോങ് തടാകത്തിന് സമീപത്തു നിന്ന് സൈനികരെ പിൻവലിച്ച് ചൈനയും ഇന്ത്യയും. കമാൻഡർ തല ചർച്ചകളുടെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് ഇരു സേനയും യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് പിൻവാങ്ങാൻ തുടങ്ങിയത്. വ്യാഴാഴ്ചയോടെ ഇരുനൂറിലധികം യുദ്ധടാങ്കുകളാണ് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി പാംഗോങ്ങിന്റെ തെക്കുഭാഗത്തു നിന്ന് പിൻവലിച്ചിട്ടുള്ളത്. ചൈനയുടെ പിൻമാറ്റത്തിന്റെ വേഗം ഇന്ത്യൻ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘ബുധനാഴ്ച മുതൽ ആരംഭിച്ച പിൻവാങ്ങലിൽ ചൈനയുടെ […]

India National

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും […]

India National

ഗൽവാനിൽ നിന്ന് പിന്മാറാനൊരുങ്ങി ചൈനീസ് സൈന്യം

സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലെ സന്ദർശിക്കും. ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടം ഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 […]

India National

അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന; സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്. ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ. ഗൽവാൻ അതിർത്തിയിൽ നിന്ന് ചില സൈനിക വാഹനങ്ങൾ ചൈന നീക്കി തുടങ്ങിയെങ്കിലും പട്രോൾ പോയിന്‍റ് 14 ന് സമീപം സ്ഥാപിച്ച ടെൻറുകൾ നീക്കം […]

India

അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന

പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത് സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ […]

India National

ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി

ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ് ഗാൽവാൻ സംഘർഷം സംബന്ധിച്ച കോൺഗ്രസ് – ബി ജെ പി വാക്പോര് തുടരുന്നു. പ്രതിച്ഛായ ഉയർത്താൻ ഏജൻസികളെ ഏൽപിക്കുകയല്ല, നിശ്ചയദാർഢ്യവും പക്വമായ നയതന്ത്ര നീക്കവുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായ വിമർശനത്തിലൂടെ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി പ്രതികരിച്ചു. ഗാൽവാൻ സംഘർഷവും പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു […]

National

ഇന്ത്യ – ചൈന ചർച്ച പരാജയം: ഗല്‍വാന്‍ താഴ്‍വരയില്‍ നിന്ന് ഇരുരാജ്യങ്ങളും ഉടന്‍ പിന്മാറില്ല

ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങൾ വരുംദിവസങ്ങളിൽ തുടരും. ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല. എന്നാൽ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കണമെന്ന ധാരണയിലെത്തി. ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി […]