India

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100 രൂപ 66 പൈസയും ഡീസൽ വില 95 രൂപ 44 പൈസയുമായി. ഡൽഹിയിൽ പെട്രോൾ വില 100.21 ആയി. ഡീസൽ വില 89.53 ആണ്. മുംബൈിൽ പെട്രോൾ വില 106.25 ആയി. ഡീസൽ വില 97.09 ആണ്. ഈ മാസം ഇത് ഇന്ധന വില വർധിക്കുന്നത് അഞ്ചാം തവണ. ജൂണിൽ 17 തവണ […]

Kerala

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയും. ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണയാണ്. ഇതുവരെ കേന്ദ്രമോ സംസ്ഥാനങ്ങളോ ഇന്ധന വില കുറക്കാനായി ടാക്‌സ് ഇളവിനെ കുറിച്ച് പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വില വര്‍ധനവിന് അനുസരിച്ച് പെട്രോള്‍ വില […]

India

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനും 26 പൈസയും ഡീസലിന് 7 പൈസയുമാണ് വർധിച്ചത്. ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 13 തവണയാണ്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 86 പൈസയും, ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 05 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ 50 പൈസ പിന്നിട്ടു. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോൾ വില നൂറ് കടന്നു. […]

Kerala

ഇന്ധന വില വീണ്ടും കൂട്ടി; 18 ദിവസത്തിനിടെ വില വര്‍ധിക്കുന്നത് പത്താം തവണ

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി. ഡീസലിന് 94.23 ആയി. കൊച്ചിയില്‍ 97.15 ഉം ഡീസലിന് 92.52രൂപയുമായി. 18 ദിവസങ്ങള്‍ക്കിടയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് പത്താം തവണയാണ്. നേരത്തേ സംസ്ഥാനത്തെ മിക്കയിടത്തും പ്രീമിയം പെട്രോളിന് വില നൂറ് കടന്നിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് […]

Kerala

ഇന്ധനവില വർധനവിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തി കോൺഗ്രസ്

രാജ്യത്ത് പെട്രോൾ വില കുതിച്ചുയുരന്നതിനിടെ രാജ്യ വ്യാപകമായി സൂചനാ പ്രതിഷേധ സമരം നടത്തി കോൺഗ്രസ്. പെട്രോൾ പമ്പുകൾക്ക് മുന്നിലാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. യുപിഎ ഭരണത്തിലായിരുന്നപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും നികുതി 9.20 രൂപയായിരുന്നു. ഇപ്പോഴത് 32 രൂപയായി. ഇന്ധന നികുതി എത്രയും പെട്ടെന്ന് കുറയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതായി കെ.സി. വേണുഗോപാൽ എം.പി. ഡൽഹിയിൽ വച്ച് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുന്നുണ്ട്. നേരത്തെ തന്നെ ഇന്ധന വിലവർധയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ […]

Kerala

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്നും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി നൽകി. നികുതി കൊള്ളയാണ് നടക്കുന്നതെന്നും സബ്സിഡിയെങ്കിലും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. മുസ്‌ലിം ലീഗിലെ എന്‍ ഷംസുദ്ദീനാണ് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല. ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരില്ല. […]

India National

ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 28 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.66 രൂപയും ഡീസലിന് 91.09 രൂപയുമാണ്. തിരുവന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്. 37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം […]

Kerala

ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിൽ പെട്രോൾ വില 91 രൂപ കടന്നു

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപ 9 പൈസയും ഡീസലിന് 89 രൂപ രണ്ട് പൈസയുമായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു. ഫെബ്രുവരി 23 വരെ ദിനംപ്രതി വർധനവുണ്ടായിരുന്ന പെട്രോൾ-ഡീസൽ വില ഏപ്രിൽ 15നു ശേഷം കൂടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുകയാണ്.

Kerala

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്.

Kerala

ഇന്ധനവില ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപ 07 പൈസയും ഡീസലിന് 87 രൂപ 61 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 91രൂപ 67പൈസയും ഡീസലിന് 86രൂപ 32പൈസയും കൊച്ചിയില്‍ പെട്രോളിന് 91 രൂപ 09പൈസയും ഡീസലിന് 85.76 പൈസയും ഇന്ന് നല്‍കേണ്ടിവരും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി എല്ലാ ദിവസവും ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് ദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. […]