Kerala

രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ല: കേന്ദ്രത്തോട് ഹൈക്കോടതി

രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ആർബിഐ അധികമായി നൽകിയ 54,000 കോടി രൂപ സൗജന്യ വാക്സിനേഷനായി ഉപയോഗിച്ചുകൂടേ എന്നും കോടതി ചോദിച്ചു. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി എന്നും ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സിൻ കൊടുക്കണം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നു കോടതി ചോദിച്ചു. വാക്സിനേഷൻ വിതരണം നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. വാക്സിനുമായി ബന്ധപ്പെട്ട് […]

India National

കൊറോണ വാക്സിന്‍ സൌജന്യമായി ലഭിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് കെജ്‍രിവാള്‍

കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന്‍ എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ […]