നിർമാതാവ് വിജയ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ. പുതിയ സിനിമയിലേക്ക് പെൺകുട്ടികളെ ക്ഷണിച്ചുകൊണ്ടാണ് കാസ്റ്റിംഗ് കോൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ലോഗോ അടക്കമാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ, ഈ കാസ്റ്റിംഗ് കോൾ വ്യാജമാണെന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു എന്നും ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഫേക്ക് അലർട്ട് : ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു […]
Tag: Fraud
100 കോടിയുടെ തട്ടിപ്പ്; ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം; കള്ളപ്പണം ഒളിപ്പിക്കാൻ സിനിമാ അഭിനയവും; പ്രവീൺ റാണയുടെ കള്ളപ്പണക്കോട്ട ചെറുതല്ല..
സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെയാണ്. കൊച്ചി കലൂരിലെ ഫ്‌ളാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ ഇവിടെ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടത്. തൃശ്ശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. 100 കോടിയുടെ തട്ടിപ്പ്…ഇന്ത്യയിലെ പല നഗരങ്ങളിലായി ഡാൻസ് ബാറുകളും വൻകിട നിക്ഷേപങ്ങളും…ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം….പ്രവീൺ […]
സഹകരണസംഘത്തിൽ ജോലി വാഗ്ദാനം; കോൺഗ്രസ് നേതാവും സ്വാമി തപസ്യാനന്ദയും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ
തിരുവനന്തപുരത്ത് സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പേരൂർക്കട ആസ്ഥാനമായ ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണനെതിരെയാണ് പരാതി. ആറ്റിങ്ങൽ സ്വദേശി ശ്രീക്കുട്ടൻ മോഹനൻ, ഭാര്യാ സഹോദരനായ ആർ.ജെ.അരുൺ എന്നിവരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്നാണ് ആക്ഷേപം. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. രണ്ടുവർഷം മുൻപാണ് എൻജിനീയറിങ് ബിരുദധാരിയായ ശ്രീക്കുട്ടനെ ട്രാവൻകൂർ സോഷ്യൽ സൊസൈറ്റിയുടെ എ ക്ലാസ് മെമ്പർമാരെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേർ […]
മുംബൈയിലെ എസ് കുമാര്‍ ജ്വല്ലറി തട്ടിപ്പില്‍ കുടുങ്ങി മലയാളികള്‍; നഷ്ടമായത് കോടികള്‍
നിക്ഷേപക തട്ടിപ്പില്‍ കുടുങ്ങി മുംബൈയിലെ മലയാളികള്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള എസ് കുമാര്‍ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായത്.ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. മലയാളികളടക്കം ആയിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തിരുവല്ല സ്വദേശിയായ മുംബൈയിലെ ജ്വലറി ഉടമ ശ്രീകുമാര്‍ പിള്ള ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്.കൂടാതെ മാസംതോറും 500 മുതല്‍ 5000 വരെയുള്ള ചിട്ടിയും നടത്തിയിരുന്നു.നിക്ഷേപത്തിന്റെ […]
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ തട്ടിപ്പ്; ക്രമക്കേട് കണ്ടെത്തിയത് കണ്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിൽ
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 35 പൂജാദ്രവ്യങ്ങൾക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങൾ ഉപയോഗിച്ചാണെന്നും ബോർഡിന് നൽകേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായും വിജിലൻസ് കണ്ടെത്തി. വൻ സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നതെന്ന് ഫിനാൻസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഭക്തരിൽ നിന്ന് 220 […]
രാമങ്കരി സഹ.ബാങ്കിൽ ക്രമക്കേട്; നെൽവിത്ത് അഡ്വാൻസ് തുകയിൽ വെട്ടിപ്പ്
ആലപ്പുഴ കുട്ടനാട് രാമങ്കരി സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി നെൽവിത്ത് അഡ്വാൻസ് തുകയിൽ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. സെക്രട്ടറി 15 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി ഓഡിറ്റിങ് റിപ്പോർട്ടിൽ പറയുന്നു. വിവിധ അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപകർ അറിയാതെ സെക്രട്ടറി പണം പിൻവലിച്ചു. പാടശേഖര സമിതികൾക്ക് നെൽ വിത്തിനും മറ്റുംമായും അഡ്വാൻസ് തുക വലിയ തോതിൽ സഹകരണ ബാങ്ക് വഴിയാണ് ലഭിക്കുന്നത്. പാടശേഖ സമിതി അടച്ചിട്ടുള്ള പതിനഞ്ച് ലക്ഷത്തോളം രൂപയിൽ സെക്രട്ടറി സ്വന്തം […]
മെഹുല്‍ ചോക്‍സി പിടിയില്‍; ഇന്ത്യക്ക് കൈമാറുമെന്ന് ഡൊമിനിക്ക
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റില്‍. കരീബിയന്‍ രാജ്യമായ ആന്‍റിഗ്വയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്സി അറസ്റ്റിലായത്. ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്സി പിടിയിലായത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി […]