International

“നാം ഒരുമിച്ചു വിജയിക്കും”: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്‌ക്കൊപ്പം ഫ്രാന്‍സ്, ഹിന്ദിയില്‍ കുറിപ്പുമായി ഇമ്മാനുവല്‍ മാക്രോണ്‍

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണയുമായി ഫ്രാൻസ്. ഇന്ത്യയ്ക്കുവേണ്ടി മെഡിക്കൽ ഉപകരണങ്ങൾ, വെന്‍റിലേറ്ററുകൾ, ലിക്വിഡ് ഓക്സിജൻ കണ്‍ടെയ്നറുകൾ, ഓക്സിജൻ ജനറേറ്ററുകൾ എന്നിവ അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്ന് വിജയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു മാക്രോണിന്‍റെ പോസ്റ്റ്. ഇന്ത്യ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഫ്രാൻസും ഇന്ത്യയും എല്ലായ്‌പ്പോഴും ഐക്യത്തോടെ തുടരുന്നവരാണ്, ഇന്ത്യയെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യും, ഇമ്മാനുവല്‍ […]

Football Sports

ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി; പോർച്ചുഗലിനും ഇറ്റലിക്കും തകർപ്പന്‍ ജയം

അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍റിനോടാണ് ഫ്രാന്‍സ് തോറ്റത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി എസ്റ്റോണിയയെയും പോര്‍ച്ചുഗല്‍ അന്‍റോറയെയും തോല്‍പിച്ചു. മാര്‍ക്കസ് ഫോര്‍സും ഒനി വലക്കരിയും ഫിന്‍ലാന്‍റിനായി ഗോള്‍വല ചലിപ്പിച്ചപ്പോളാണ് ഫ്രാന്‍സിന് ഒരു അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന്‍ നെതര്‍ലെന്‍റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പെയിനും ഫ്രാന്‍സും ശരാശരിയില്‍ താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുഭാഗത്ത് മറ്റ് സൂപ്പര്‍ […]

India National

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഫ്രാന്‍സില്‍ ഇന്നലെ നടന്നതടക്കമുള്ള ഭീകരവാദ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഫ്രാന്‍സിലെ ജനങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ […]

International

ഫ്രാന്‍സില്‍ വീണ്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു; രണ്ടാം ലോക്ഡൌണ്‍ ഡിസംബര്‍ 1 വരെ

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 വരെയായിരിക്കും ലോക്ഡൌണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ബുധനാഴ്ച അറിയിച്ചു. ലോക്ഡൌണോടെ ദിവസങ്ങൾക്കുള്ളിൽ ആശുപത്രികളെ കീഴടക്കാൻ സാധ്യതയുള്ള ഒരു പൊട്ടിത്തെറി നിയന്ത്രണവിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ലോക്ഡൌണിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രിയോടെ തന്നെ ബാറുകള്‍, റസ്റ്റോറന്‍റുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചു. ഫാക്ടറികളും ഫാമുകളും പ്രവർത്തിക്കാൻ അനുവദിക്കും, കൂടാതെ ചില പൊതു സേവനങ്ങൾ പ്രവർത്തിക്കും. പ്രവചിക്കാന്‍ സാധിക്കാത്ത വിധം വേഗത്തിലാണ് ഫ്രാന്‍സില്‍ വൈറസ് […]

Football Sports

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത് യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് സമാനമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ രാജ്യാന്തര […]

International

വംശവെറിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്: ഫ്രാന്‍സിലും ബ്രിട്ടനിലും ജപ്പാനിലും ആയിരങ്ങള്‍ തെരുവില്‍

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടണ് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. Protests turned violent in France as riot police […]