ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക വിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനമായി. നേരത്തേ ഈ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. […]
Tag: Forward reservation
മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ട്: വെള്ളാപ്പള്ളി നടേശന്‍
മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. പ്രശ്‌നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ട്. ആ പൊരുത്തക്കേട് എന്താണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും. സര്‍ക്കാരിന് എവിടെയോ ഒരു തെറ്റുപറ്റിപ്പോയിട്ടുണ്ട്. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം, മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തി. പുതിയ സംവരണ വ്യവസ്ഥകളില്‍ […]
മുന്നാക്ക സംവരണത്തില്‍ മെറിറ്റും അട്ടിമറിക്കപ്പെട്ടു
കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ മെരിറ്റും അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി. ഈഴവ സംവരണത്തിലെ അവസാന റാങ്ക് 1654 ഉം മുസ്ലിം വിഭാഗത്തിലെ അവസാന റാങ്ക് 1417 ഉം ആയപ്പോഴാണ് റാങ്ക് ലിസ്റ്റില്‍ താഴെയുള്ളയാള്‍ക്ക് മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം ലഭിച്ചത്.