കൊവിഡ് പ്രതിസന്ധിയിൽ തുടർന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോർട്ട് കൊച്ചി കാർണിവൽ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറിയുണ്ടാകില്ല. കാർണിവൽ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രമേ നടത്തൂ. പുതുവത്സരത്തിന് കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്തും. ലക്ഷണങ്ങളാണ് ഡിസംബർ 31 ന് അർധരാത്രിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഇവിടെ തടിച്ച് കൂടുന്നത്.
Tag: Fort Kochi
ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിൽ വന്നു
കൊച്ചി കോർപ്പറേഷന്‍റെ ഒന്ന് മുതൽ 28 വരെ വാർഡുകളിലാണ് കർശന നിയന്ത്രണം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിൽ വന്നു. കൊച്ചി കോർപ്പറേഷന്‍റെ ഒന്ന് മുതൽ 28 വരെ വാർഡുകളിലാണ് കർശന നിയന്ത്രണം. തോപ്പുംപടി പാലം അടക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായത് രാവിലെ ഗതാഗതക്കുരുക്കിന് കാരണമാക്കി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ദിവസേന സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതോടെയാണ് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. പ്രദേശത്ത് ഇന്നലെ മാത്രം 24 പേർക്കാണ് […]