കോട്ടയം എരുമേലിയില്‍ വീട്ടുമുറ്റത്ത് കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടിയേറ്റിട്ടും പെരുമ്പാമ്പിനെ വിടാതെ വനപാലകര്‍ സാഹസികമായി പിടികൂടി. എരുമേലിയില്‍ കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഹഫീസിന്റെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പ് എത്തിയത്. വീടിന് പരിസരത്തുള്ള വഴിയിലൂടെ കടന്നുപോയ ബൈക്ക് യാത്രികര്‍ പാമ്പ് മുറ്റത്ത് കിടക്കുന്നത് കാണുകയായിരുന്നു. ഇവരാണ് വീട്ടുകാരെയും അടുത്തുള്ളവരെയും വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിലും വനം വകുപ്പിലും അഗ്‌നിരക്ഷാ സേനയിലും വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്ലാച്ചേരിയില്‍ നിന്നുള്ള […]
Tag: Forest officials
രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു
നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു. എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം […]