Kerala

ശനിയാഴ്ച പടര്‍ന്നു പിടിച്ച കാട്ടു തീ ഇനിയും അണക്കാനായില്ല; അട്ടപ്പളത്ത് തീ മലമുകളിലേക്ക് വ്യാപിക്കുന്നു

വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ വിവിധ വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായില്ല. ആശങ്കയായി അട്ടപ്പളത്ത് തീ താഴ്‌വരയില്‍ നിന്നും മലമുകളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. വനംവകുപ്പിന്റെ 40 അംഗ സംഘം ഇന്നലെ രാത്രിയും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ശനിയാഴ്ച […]

Kerala

കാന്തല്ലൂരില്‍ കാട്ടുതീ; ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു

പ്രദേശത്ത് ഇതുവരെ മഴ ലഭിക്കാത്തതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ് ഇടുക്കി കാന്തല്ലൂരില്‍ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു. പ്രദേശത്ത് ഇതുവരെ മഴ ലഭിക്കാത്തതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ്. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ പത്ത് കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ മഴ ലഭിക്കുമ്പോഴും മറയൂര്‍ അഞ്ചുനാട് മേഖല കനത്ത വെയിലില്‍ കരിഞ്ഞുണങ്ങുകയാണ്. കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ തീര്‍ത്ഥമലക്ക് സമീപമുണ്ടായ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമാണ് കത്തിനശിച്ചത്. ചാനല്‍ മേട് ഗ്രാമത്തിന് […]