വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിനു നിയമോപദേശം കിട്ടി. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും നിലനിൽക്കും. വനം വകുപ്പ് ജീവനക്കാരെയും പ്രതി ചേർക്കും. പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മത്തായി മരിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് നേരത്തെ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡയിലെടുത്തതെന്ന് റിപ്പോർട്ടിലുണ്ട്. കസ്റ്റഡിയിലുള്ള ആളിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് […]
Tag: Forest Department
വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു
വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നർക്കൊട്ടിക് സെൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തിൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. […]