Kerala

കുട്ടിയാനയെ കൊണ്ടുപോകാൻ അമ്മയാന ഇനിയും എത്തിയില്ല; ധോണിയിലേക്ക് മാറ്റിയേക്കും

അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ എത്തിയ കുട്ടി കൊമ്പനെ ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പൻ കൃഷ്ണയെ തനിച്ചാക്കി അമ്മയാന പോയിട്ട് അഞ്ചുദിവസമായി. ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപമുള്ള താത്കാലിക കൂട്ടിൽ അമ്മയ്ക്കായി കാത്തിരിക്കുകയാണ് കുട്ടിക്കൊമ്പൻ. ബൊമ്മിയാംപടിയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് ആനക്കുട്ടിയെ ഇവിടെയെത്തിച്ചത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശം കൃഷ്ണയെ ധോണിയിലേക്ക് മാറ്റാനാണ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കുട്ടിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ വനംവകുപ്പ് തീരുമാനമെടുക്കും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഒരുവയസ്സുള്ള അവശനായ കുട്ടിക്കൊമ്പനെ തൊഴിലുറപ്പുതൊഴിലാളികൾ കണ്ടെത്തിയത്. […]

National

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യന്; രാഷ്ട്രപതി ദ്രൗപതി മുർമു

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം. ( Responsibility of man elephant conflict lies with society: Draupadi Murmu ). ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. […]

Kerala

മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതർ

തങ്ങൾ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണ്. സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്ണനുമായി ട്വന്റിഫോർ സംഘം സംസാരിച്ചു. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പൊലീസ് സംഘം അറിയിച്ചു. ( malampuzha forest officers trapped ) 14 അംഗ പൊലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടർന്ന് വനത്തിൽ ഇന്നലെ പരിശോധനയ്ക്ക് പോയത്.എന്നാൽ ഇവർ മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു. […]