India

മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി

മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാഗേജ് സ്കാനിൽ പിടിപ്പെടാത്ത നിലയിൽ ബാഗ് ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ഷാർജയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു ഈ യാത്രക്കാർ. ഇവരുടെ കൈവശം പണം കൊണ്ടുപോകാനുള്ള രേഖകളോ ലൈസൻസോ ഉണ്ടായിരുന്നില്ല. യുഎസ് ഡോളറുകളും സൗദി ദിർഹമും ആണ് ട്രോളിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

Kerala

വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി. വൻ സമ്മർദം മൂലമാണ് […]