Kerala

‘ഫോബ്‌സ് പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാ..’; ഷാജ് കിരൺ-സ്വപ്‌ന സുരേഷ് ഓഡിയോ പുറത്ത്

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകൾ വിദേശത്ത് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് മുഖേനെയാണെന്ന് സ്വപ്‌നാ സുരേഷ്. മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖയിൽ പിണറായി വിജയന്റെ പാർട്ണർ താനാണെന്ന് ഷാജ് അവകാശപ്പെടുന്നത് കേൾക്കാം. ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും കേൾക്കാം. സ്വപ്‌ന പുറത്ത് വിട്ട ശബ്ദരേഖ ലഭിച്ചു. ഓഡിയോയിലെ വിവരങ്ങൾ ഇങ്ങനെ : ഷാജ് : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ […]