Uncategorized

സന്തോഷ് ട്രോഫി; കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ രണ്ട് മാസമായി നടക്കുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്‌നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.

Football Sports

മിശിഹായുടെ കാലുകളില്‍ കൊളംബിയന്‍ വിലങ്ങ് വീഴുമോ ?

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുന്നു. ശക്തരായ കൊളംബിയയാണ് മിശിഹാ സംഘത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വെനസ്വേല പെറുവിനെ നേരിടും. ലയണല്‍ മെസിയും സംഘവും ഇന്ന് പ്രയാണം തുടങ്ങുകയാണ്. കഴിഞ്ഞ രണ്ട് തവണയും കോപ്പയില്‍ വീണ കണ്ണീര് തുടയ്ക്കാന്‍, വിമര്‍ശകരുടെ വായടപ്പിക്കാന്‍. പതിവുപോലെ വിഭവസമൃദ്ധമാണ് നീലപ്പട. പട നയിക്കാന്‍ നയിക്കാന്‍ മെസി. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ അഗ്യൂറോ, ലോസെല്‍സോയും റോബര്‍ട്ടോ പെരേരയും തൊട്ടുപിന്നില്‍. […]

Football Sports

പ്രീമിയര്‍ ലീഗ് കിരീടം ആര് ഉയര്‍ത്തും?

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വരും നാളുകൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ലീഗ് ടൈടിലിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. 34 മത്സരങ്ങളിൽ നിന്നും 85 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലോപ്പിന്റെ ചുവപ്പ്പട. എന്നാൽ 33 മത്സരങ്ങളിൽ നിന്നു 83 പോയന്റുമായി ഗാർഡിയോളയുടെ സിറ്റി തൊട്ടുപിന്നാലെയുണ്ട്. സിറ്റിക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് മത്സരങ്ങൾ. ലിവര്‍പൂളിന് നാലും.. ആര് ജയിക്കും? ആര് കപ്പ് ഉയർത്തും? സമനിലപോലും കപ്പിനെ സ്വാധീനിക്കുന്ന വരും നാളുകളിലേക്കാണ് ഇംഗ്ലീഷ് ഫുട്ബോൾ കടന്നുപോകുന്നത്. […]

Football Sports

ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി

ലോകത്തെ ഏറ്റവും മുന്‍നിര ഫുട്ബോള്‍ ക്ലബുകളിലൊന്നായ ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി. തോമസ് മുള്ളര്‍, ലാവന്‍ഡോസ്കി, ന്യൂയര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ദോഹയിലെത്തിയിട്ടുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ് ബ്രസീല്‍ ലോകകപ്പിന്‍റെ സുവര്‍ണ താരം സാക്ഷാല്‍ തോമസ് മുള്ളര്‍, റോബര്‍ട്ടോ ലവന്‍ഡോസ്കി, ഹമേഷ് റോഡ്രിഗസ് പിന്നെ പഴയ പടക്കുതിരകള്‍ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും. വിണ്ണിലെ താരകങ്ങള്‍ ഒന്നൊന്നായി മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ ദോഹയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ലഭിച്ചത് അവിസ്മരണീയ കാഴ്ചകള്‍. പരിശീലനത്തിനായി കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ ക്ലബ് ബയേണ്‍ […]

Football Sports

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

റെക്കോർഡുകൾ വാരികൂട്ടുന്ന യന്ത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നത്തേയും പോലെ റൊണാൾഡോയുടെ കരിയറിലേക്ക് ഒരുപാട് റെക്കോർഡുകൾ തുന്നിചേർത്താണ് 2018ഉം കടന്ന് പോയത്. കഴിഞ്ഞ വർഷത്തെ റൊണാൾഡോയുടെ അഞ്ച് മികച്ച റെക്കോർഡുകളിലൂടെ. ബാലൻ ഡി യോര്‍ ചരിത്രത്തിന്റെ ഗതിമാറിയ വർഷം കൂടിയായിരുന്നു 2018. കഴിഞ്ഞ പത്ത് വര്‍ഷമായി റൊണാൾഡോയിലും മെസ്സിയിലും മാത്രം കറങ്ങിയിരുന്ന ബാലൻ ഡി യോർ ഇപ്രാവശ്യം കൊണ്ടുപോയത് ലൂക്കാ മോഡ്രിച്ചായിരുന്നു. എന്നാൽ അതിലും റൊണാൾഡോ പുതിയ റെക്കോർഡ് ചേർത്തുവെച്ചു. ഏറ്റവും മികച്ച വ്യക്തിഗത പുരസ്കാരമായ ബാലൻ ഡി […]