അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍റിനോടാണ് ഫ്രാന്‍സ് തോറ്റത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി എസ്റ്റോണിയയെയും പോര്‍ച്ചുഗല്‍ അന്‍റോറയെയും തോല്‍പിച്ചു. മാര്‍ക്കസ് ഫോര്‍സും ഒനി വലക്കരിയും ഫിന്‍ലാന്‍റിനായി ഗോള്‍വല ചലിപ്പിച്ചപ്പോളാണ് ഫ്രാന്‍സിന് ഒരു അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന്‍ നെതര്‍ലെന്‍റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പെയിനും ഫ്രാന്‍സും ശരാശരിയില്‍ താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുഭാഗത്ത് മറ്റ് സൂപ്പര്‍ […]
Tag: Football
ലെവന്‍ഡോസ്‌കി യുവേഫയുടെ ഈ സീസണിലെ മികച്ച താരം
കഴിഞ്ഞ സീസണില്‍ ബുണ്ടസ്ലിഗയില്‍ 34 ഗോളുകളുമായി ലെവന്‍ഡോസ്‌കി തന്നെയായിരുന്നു ടോപ് സ്‌കോറര്‍. 2014 ല്‍ ബോറുസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബയേണിലെത്തിയ ശേഷം ജര്‍മ്മന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള പുരസ്‌കാരം അഞ്ചാം തവണയാണ് അദ്ദേഹം നേടിയത്. നാല് പുരസ്കാരങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്. ബയേണിന്റെ മാനുലവല്‍ ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍ മികച്ച മധ്യനിര താരത്തിനും ബയേണിന്റെ ജോഷോ കിമ്മിച്ച് മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരത്തിനും അര്‍ഹനായി. മികച്ച പരിശീലകനായി ബയേണ്‍ […]
വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി ലൂയിസ് സുവാരസ്
ബാഴ്സലോനയുടെ ഉറുഗ്വേ ഫോർവേഡ് ലൂയിസ് സുവാരസ് ക്ലബ് വിട്ടു. 6 വർഷം നീണ്ട സംഭവബഹുലമായ കരിയറിനൊടുവിലാണ് ആരാധകരുടെ ലൂയിസിറ്റോ ബാഴ്സയിൽ നിന്ന് വിടചൊല്ലുന്നത്. കഴിഞ്ഞ ദിവസം അവസാനമായി പരിശീലനത്തിനെത്തിയപ്പോഴും ഇന്ന് നടന്ന വിടവാങ്ങൽ പ്രസംഗത്തിലും താരം വിതുമ്പുന്നത് കാണാമായിരുന്നു. പ്രസംഗത്തിനിടെ താൻ എന്നും ബാഴ്സലോണയോട് കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇവിടെ എന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുകയാണെന്ന സത്യം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. എന്റെ സുഹൃത്തുക്കൾക്കെതിരെ കളിക്കുന്ന കാര്യം എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. ബാഴ്‌സയെ നേരിടുന്നതിനെ പറ്റി […]
താൻ കളിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്ന് അൻവർ അലി; താരത്തെ 60 മിനിട്ട് കളിപ്പിക്കാൻ തയ്യാറെന്ന് ക്ലബ്
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് എഐഎഫ്എഫ് പരിശീലനത്തിൽ നിന്ന് വിലക്കിയ യുവ പ്രതിരോധ നിര താരം അൻവർ അലിയെ പ്രത്യേക ശ്രദ്ധ നൽകി കളിപ്പിക്കാൻ തയ്യാറെന്ന് മൊഹമ്മദൻ സ്പോർട്ടിംഗ്. താരത്തെ 60 മിനിട്ടിൽ താഴെയോ 30 മിനിട്ടോ വീതം മത്സരങ്ങളിൽ കളിപ്പിക്കാൻ ക്ലബ് ഒരുക്കമാണെന്ന് ക്ലബ് സെക്രട്ടറി ദീപേന്ദു ബിസ്വാസ് പറഞ്ഞു. താൻ കളിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയിലാവുമെന്നും കളിക്കാൻ അനുവദിക്കണമെന്നും യുവതാരം എഐഎഫ്എഫിനോട് അപേക്ഷിച്ചതിനു പിന്നാലെയാണ് ക്ലബിൻ്റെ പ്രതികരണം. 20കാരനായ താരത്തിന് പ്രത്യേകം പരിശീലനമൊരുക്കാൻ തയ്യാറാണെന്നും ക്ലബ് പറഞ്ഞു. […]
ലാലിഗ: ഗ്രാനഡയും കടന്ന് റയൽ കിരീടത്തിനരികിൽ
ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് കൂടി നേടാനായാൽ റയലിന് കിരീടം നേടാം മാഡ്രിഡ്: നിർണായക മത്സരത്തിൽ ഗ്രാനഡയെ അവരുടെ ഗ്രൗണ്ടിൽ മുട്ടുകുത്തിച്ച റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗ കിരീടത്തിന് തൊട്ടരികിൽ. 36-ാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിലാണ് സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന സംഘം ഗ്രാനഡയെ വീഴ്ത്തിയത്. ഫെർലാൻഡ് മെൻഡി, കരീം ബെൻസേമ എന്നിവർ സന്ദർശകർക്കു വേണ്ടി ഗോൾ നേടിയപ്പോൾ ഡാർവിൻ മാക്കിസ് ഗ്രാനഡയുടെ ആശ്വാസ ഗോൾ നേടി. ഇതോടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാൾ […]
ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; ജൂണില്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കും
താരങ്ങളെല്ലാവരെയും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗയ്ക്കു അരങ്ങുണരുന്നത്. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് […]
കോവിഡ് 19; പ്രതിഫലം കുറക്കാന്‍ തയ്യാറെന്ന് ബാഴ്‌സലോണ താരങ്ങള്‍
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിഫലം കുറക്കാന്‍ ബാഴ്‌സലോണ താരങ്ങള്‍ തയ്യാറായതായി റിപ്പോര്‍ട്ട്. ബാഴ്‌സലോണ ക്ലബിന്റെ വരുമാനത്തില്‍ അടക്കം വലിയ ഇടിവുണ്ടായ സാഹചര്യം കണക്കിലെടുത്താണ് കളിക്കാരുടെ നീക്കമെന്നാണ് സ്പാനിഷ് മാധ്യമങ്ങളായ സ്‌പോര്‍ട്ടും ASഉം മാര്‍ക്കയും റിപ്പോര്‍ട്ടു ചെയ്തു. ബാഴ്‌സലോണയിലെ മുതിര്‍ന്ന താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ ബുഷ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ, സെര്‍ജി റോബര്‍ട്ടോ എന്നിവരുമായി ക്ലബ് പ്രസിഡന്റ് ബര്‍ട്ടോമു സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാഹചര്യം ഉള്‍ക്കൊണ്ട ബാഴ്‌സലോണ താരങ്ങള്‍ ശമ്പളം കുറക്കാന്‍ തയ്യാറായെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. […]
വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം
ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ കളിക്കാരനായിരുന്നു പി.കെ ബാനര്‍ജി. 15ാം വയസില്‍ സന്തോഷ് ട്രോഫി കളിച്ചതാരം. ഇന്ത്യന്‍ ക്യാപ്റ്റനായും പരിശീലകനായും തിളങ്ങിയ വ്യക്തിത്വം. 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയ താരം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം അംഗം. 83ാം വയസില്‍ പി.കെ ബാനര്‍ജി വിട പറഞ്ഞതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ സുവര്‍ണ്ണ കാലം കൂടിയാണ് അദ്ദേഹത്തിനൊപ്പം ഭൂതകാലത്തേക്ക് മറയുന്നത്. സന്തോഷ് ട്രോഫിയില്‍ ബീഹാറിനുവേണ്ടി ഉത്സാഹിച്ചു […]
റൊണാള്‍ഡോക്ക് പ്രായം കൂടുതലാണ്, താല്‍പര്യമില്ലെന്ന് ബയേണ്‍ മ്യൂണിച്ച്
യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബയേണ്‍ മ്യൂണിച്ചിലെത്തുമെന്ന ഊഹാപോഹങ്ങളെ ഒറ്റയടിക്ക് തള്ളി ബയേണ്‍്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പ്രായം കൂടുതലാണെന്നും അത്തരം കളിക്കാരെ ടീമിലെടുക്കാന്‍ പദ്ധതിയില്ലെന്നുമാണ് ബയേണ്‍ മ്യൂണിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച് പ്രസിഡന്റ് ഹെര്‍ബെര്‍ട്ട് ഹെയ്‌നറാണ് ക്രിസ്റ്റ്യാനോ ബയേണിലെത്താനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കിയിരിക്കുന്നത്. അഞ്ച് തവണ ബാലണ്‍ ദിയോര്‍ നേടിയിട്ടുള്ള സമീപകാല ഫുട്‌ബോളിലെ മഹാരഥന്മാരിലൊരാളായിട്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ 35കാരനായ റൊണാള്‍ഡോയുടെ സുവര്‍ണ്ണ കാലം കഴിഞ്ഞെന്ന് ചിലരെങ്കിലും കരുതുന്നു. കുറഞ്ഞ പക്ഷം ജര്‍മ്മന്‍ ക്ലബ് ബയേണ്‍ […]
മെസി പോയാല്‍ ബാഴ്‌സക്ക് എന്ത് സംഭവിക്കും? പെപ് ഗ്വാര്‍ഡിയോള പറയുന്നു
ബാഴ്‌സലോണ യൂത്ത്ടീമില്‍ കളിച്ച് വളര്‍ന്ന് ബാഴ്‌സലോണക്കു വേണ്ടി 263 മത്സരങ്ങള്‍ കളിച്ച് പിന്നീട് ബാഴ്‌സലോണ ബി ടീമിനേയും സീനിയര്‍ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട് പെപ് ഗ്വാര്‍ഡിയോള. ബാഴ്‌സലോണയെ അടുത്തറിയാവുന്ന പെപ് തന്നെ നിലവിലെ പ്രതിസന്ധിയില്‍ മെസി ക്ലബ് വിട്ടാല്‍ എന്തു സംഭവിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുന്നു. മെസി പോയാല്‍ ബാഴ്‌സലോണ ആകെ പതറിപോകുമെന്ന് 2008 മുതല്‍ 2012 വരെ ബാഴ്‌സലോണ പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോള മുന്നറിയിപ്പ് നല്‍കുന്നു. 2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് സമാനമായിരിക്കും ഇതെന്നും അദ്ദേഹം […]