നാഷണൽ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വമ്പൻ ജയം. രണ്ടാം മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കിയാണ് കേരളം ജൈത്രയാത്ര തുടരുന്നത്. കേരളം 19 ഗോൾ നേടിയപ്പോൾ രാജസ്ഥാന് രണ്ടെണ്ണം മാത്രമാണ് തിരിച്ചടിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ സൂറത്തിൽ ഫെബ്രുവരി ഒന്ന് വരെയാണ് ചാമ്പ്യൻഷിപ്പ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന്റെ മുന്നേറ്റനിരക്കാർ എതിരാളികൾക്ക് ഒരു പഴുതും അനുവദിക്കാതെ ഗോളുകൾ കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു. നാളെ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരളം മധ്യപ്രദേശിനെ നേരിടും. ആദ്യ മത്സരത്തിൽ […]
Tag: Football
കുടുംബത്തോടൊപ്പം സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ സ്വീകരണം; കാണാനെത്തിയത് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികൾ
സൗദിയിലെത്തിയ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ടതിന് ശേഷം കുടുംബത്തോടൊപ്പം റിയാദിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ ഒരുക്കിയ വൻ സ്വീകരണ പരിപാടിയിലേക്ക് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികളാണ് ഒഴുകിയെത്തിയത്. റിയാദിലെ മർസൂൽ പാർക്കിലേക്ക് ഒഴുകിയെത്തിയ കാൽ ലക്ഷത്തോളം വരുന്ന ഫുടബോൾ ആരാധകരുടെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തേക്ക് എത്തിയത്. അപ്പോഴും ആരാധകർ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ഹലാ റൊണാൾഡോ. സൗദിയിലെ അൽ നസ്ർ […]
തുടർ വിജയങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ തകർത്തു
സീസണിന്റെ തുടക്കത്തിലെ തോൽവികളിൽ നിന്ന് കരകയറി തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടം. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ട ജംഷഡ്പൂരിനെയാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ പതിനേഴാം മിനിറ്റിൽ ദിമിത്രിയോസ് നേടിയ മിന്നും ഗോളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്യാപ്റ്റൻ അട്രിയാൻ ലൂണയാണ് വിജയ ഗോളിന് വഴിയൊരുക്കിയത്. ലൂണ എടുത്ത ഫ്രീ കിക്കിൽ നിന്നും ലഭിച്ച അവസരമാണ് ദിമിത്രിയോസ് ഗോളാക്കി മാറ്റിയത്. മത്സരത്തിലുടനീളം പന്ത് കൈവശം വെയ്ക്കുന്നതിൽ ആധിപത്യം സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് […]
ജേഴ്സിയില്ല, പരിശീലിക്കാൻ ഗ്രൗണ്ടില്ല; ദേശീയ ഗെയിംസിനുള്ള ഫുട്ബോള്‍ ടീമിന് അവഗണന
ദേശീയ ഗെയിംസിനുള്ള സംസ്ഥാന ഫുട്ബോള്‍ ടീമിന് സര്‍ക്കാരിന്റെ അവഗണന. സെപ്റ്റംബർ 27ന് ഗെയിംസ് ആരംഭിക്കാനിരിക്കെ പരിശീലനത്തിനായി ഗ്രൗണ്ട് പോലും നല്‍കിയില്ല. കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവിലെ പരിശീലനം. ഈ മാസം 30 നാണ് ടീം പ്രഖ്യാപിക്കേണ്ടത്. ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് ഫുട്ബോള്‍ ടീമിനോടാണ് സര്‍ക്കാരിന്റെ അവഗണന. ദേശീയ ഗെയിംസിന് ഒരു മാസം മാത്രം അകലെ, കേരള ഫുട്ബോൾ ടീം പരിശീലനത്തിനു വേദിയില്ലാതെ നെട്ടോട്ടത്തിലാണ്. നേരത്തെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയം ലഭിക്കാന്‍ […]
ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും
ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് […]
കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കം
രാംകോ കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കമാകും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ഒക്ടോബർ 15ന് ലീഗ് സമാപിക്കും. 10 ടീമുകൾക്കും 350ഓളം പെൺകുട്ടികൾക്കുമാണ് കേരള വിമൻസ് ലീഗിൽ അവസരം ലഭിക്കുക. ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, […]
മത്സരത്തിനിടെ ചുവപ്പുകാർഡ്; താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ തല്ലിക്കൊന്നു
മത്സരത്തിനിടെ ചുവപ്പുകാർഡ് കാണിച്ച റഫറിയെ താരങ്ങളും ആരാധകരും ചേർന്ന് തല്ലിക്കൊന്നു. എൽ സാൽവദോറിലാണ് സംഭവം. സാൻ സാൽവദോറിലെ മിറാമോണ്ട് ടൊളൂക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഹോസെ അർണാൾഡോ അനയ എന്ന 63കാരനു നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണം. 20 വർഷത്തോളമായി കളി നിയന്ത്രിക്കുന്ന റഫറിയാണ് ഹോസെ. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവോ മാവോ എന്ന തീവ്രവാദ ഗ്രൂപ്പിൽ അംഗമാണ് ഇയാളെന്ന് […]
36 വർഷങ്ങൾക്കു ശേഷം കാനഡയ്ക്ക് ലോകകപ്പ് യോഗ്യത
6 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്താണ് കാനഡ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ, വടക്കേ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി. 1986ലാണ് അവസാനമായി കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി കാനഡ ലോകകപ്പ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച കാനഡ രണ്ടാം പകുതിയിൽ […]
ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്
ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് നടക്കും. ബഹ്‌റൈനിലെ മദിനറ്റ് ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി ഒമ്പതരയ്ക്കാണ് മത്സരം.ഫിഫ റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബഹ്‌റൈന്‍ 89ാം സ്ഥാനത്തും.എന്നാല്‍ സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം വി പി സുഹൈര്‍ സ്ഥാനം പിടിച്ചിടുണ്ട്. പരുക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. ഈ മാസം 26ന് ബെലാറൂസിനെതിരെയും […]
സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം ഫൈനല്‍ റൗണ്ടില്‍
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലാണ് കേരളം പുതുച്ചേരിയെ തോല്‍പിച്ചത്. മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. 21-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്‍കി. മൂന്നു മിനിറ്റിനുള്ളില്‍ അര്‍ജുന്‍ ജയരാജിലൂടെ കേരളം രണ്ടാം ഗോളും നേടി. എന്നാൽ 39-ാം മിനിറ്റില്‍ അന്‍സണ്‍ സി […]