വീട്ടിലെ ഊണ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റു. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് യുവാവ് ഭക്ഷണം കഴിച്ചത്. ഇരുമ്പനം സെസ്സിലെ ജീവനക്കാരൻ അമൽരാജിനാണ് ഭക്ഷ്യവിഷ ബാധയേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍ വന്നിരുന്നു.ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ […]
Tag: food poisoning
ഭക്ഷ്യവിഷബാധയേറ്റുള്ള മരണം; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം
കാക്കനാട് ഷവർമ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെയാണോ ഇത് ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതേ ദിവസത്തിൽ സൺറൈസ് ആശുപത്രിയിൽ രണ്ട് പേർ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയതായി ഡി.എം.ഒ ക്ക് ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തു. 19ന് 6 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സ […]
കാക്കനാട് ഭക്ഷ്യവിഷബാധയിൽ മരണം; ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് മരിച്ചത്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. കാക്കനാട്ടെ ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് നൽകിയ മൊഴി […]
ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച് കുട്ടികൾ ആശുപത്രിയിൽ; കോതമംഗലം ഗ്രീൻവാലി സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
കോതമംഗലം നെല്ലിക്കുഴി ഗ്രീൻവാലി സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 60 അധികം വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് സ്കൂളിൽ പരിശോധന നടത്തിയത്. മാതാപിതാക്കൾ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്കൂളിലെ കുടിവെള്ള സ്രോതസിനെതിരെ മാതാപിതാക്കൾ ഗുരുതര ആരോപണം ഉന്നയിച്ചു. പരാതികൾ പരിശോധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി; പരാതി നൽകി യുവതി
ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി. അമേരിക്കയിലെ മാൻഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. സൂപ്പ് ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ആരോഗ്യവകുപ്പെത്തി ഹോട്ടൽ അടച്ചുപൂട്ടി. ‘അമേരിക്കയിലെ ഒരു റെസ്റ്ററന്റും എലിയെ ഭക്ഷണമായി വിളംബാൻ പാടില്ല. സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്’- മേയർ എറിക് ആഡംസിന്റെ വക്താവ് ഫാബിയൻ ലെവി പറഞ്ഞു. മാർച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം. യൂനിസ് ലീ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. കൊറിയടൗൺ എന്ന ഹോട്ടലിൽ നിന്ന് സൂപ്പ് ഓർഡർ ചെയ്തതായിരുന്നു യൂനിസ്. പാഴ്‌സൽ […]
ഭക്ഷ്യ വിഷബാധ; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി
ഭക്ഷ്യ വിഷബാധയെ തുടർന്ന് അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് അബുദാബിയിലെ ബർഗർ അൽ അറബ് റെസ്റ്റോറൻ്റ് ആൻഡ് കഫറ്റീരിയയ്ക്ക് അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടത്. ഇവിടുന്ന് ഗ്രിൽ ചിക്കൻ കഴിച്ചതിനെ തുടർന്ന് വിവിധ ആളുകളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാംസം സൂക്ഷിക്കുന്നതിലും തയ്യാറാക്കുന്നതിലും ഈ റെസ്റ്റോറൻ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടിയത്.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ അന്തിരീക്ഷത്തിൽ പ്രവർത്തിച്ചതുമായ 29 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 30 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകളും കണ്ടെത്തി. 6 സ്ഥാപനങ്ങളിൽ നിന്നും ഫുഡ് സാമ്പിളുകൾ ശേഖരിച്ച് പരിശോധക്ക് അയച്ചു. നെടുമങ്ങാട് ഇന്ന് 2 ഹോട്ടലുകൾക്കും ബേക്കറികൾക്കും നോട്ടിസ് നൽകി. സംസം, കിച്ചൻ സൽകാര […]
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ
കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവർത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തി. അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ . ഒരു കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റു . ആർപ്പൂക്കര സ്വദേശി […]
മല്ലപ്പള്ളി ഭക്ഷ്യവിഷബാധ; ചെങ്ങന്നൂരിലെ കാറ്ററിങ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെ സസ്പെൻഡ് ചെയ്തത്. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും. ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തത്.മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ […]
അരിയുടെ സാംപിളിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ കോളി; കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്
കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പബ്‌ളിക്ക് ഹെൽത്ത് ലാബിലാണ് അരി, പലവ്യഞ്ജനങ്ങൾ, വെള്ളം എന്നിവയുടെ സാംപിൾ പരിശോധിച്ചത്. വിളവ് പാകമാകാത്ത വൻപയറാണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നാണ് വിലയിരുത്തൽ. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി (കോളിഫോം […]