കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ചികിത്സ തേടി. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേതുടർന്ന് കൊട്ടാരക്കര ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ രക്ഷിതാക്കൾ […]
Tag: food poison
കായംകുളത്തും പഴകിയ പഴകിയ ഭക്ഷണം കണ്ടെത്തി; ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. നഗരത്തിലെ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ, കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിൽ വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തിയ ഹോട്ടൽ സ്വാദ്, കാട്ടൂസ് കിച്ചൻ എന്നീ ഹോട്ടലുകൾ അടച്ചുപൂട്ടാൻ […]
കാസർഗോട്ടെ ഭക്ഷ്യവിഷബാധ; സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം
കൂൾബാറിലെ ഭക്ഷ്യസാമ്പിളുകൾ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്. ഷിഗെല്ല, സാൽമണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്. അതിനിടെ കാസർഗോട്ട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ ഹൈക്കോടതി കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ […]
ഷവര്‍മയിലെ വിഷബാധ; ഒരാള്‍ കൂടി കസ്റ്റഡിയില്‍; കൂള്‍ബാര്‍ ഉടമയെ നാട്ടിലെത്തിക്കാന്‍ നീക്കം ഊര്‍ജിതം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ അഹമ്മദ് ആണ് കസ്റ്റഡിയിലായത്. ഇയാളെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്ത ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടിയാരംഭിച്ചു. കേസില്‍ അറസ്റ്റിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കുന്നതില്‍ ലുക്ക് ഔട്ട് നോട്ടിസടക്കം പുറപ്പെടുവിക്കുമെന്നാണ് സൂചന. കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്ണറായ പടന്ന […]
ഭക്ഷ്യവിഷബാധ : കൂൾബാറിനെതിരെ ആക്രമണം; ഉടമയെ വിളിച്ചുവരുത്തുമെന്ന് പൊലീസ്
കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന വാനും ആക്രമികൾ തീ വച്ച് നശിപ്പിച്ചു. കല്ലേറിൽ കൂൾബാറിന്റെ ചില്ലുകൾ പൂർണമായി തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, വിദേശത്തുള്ള ഐഡിയൽ കൂൾബാർ ഉടമയെ വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് നടപടി. അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് […]