തൃശൂര്‍ ചേലക്കരയിലെ ഹോട്ടലില്‍ നിന്ന് തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ചെറുതുരുത്തി അറേബ്യന്‍ ഹോട്ടലിനെതിരെയാണ് പരാതി. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരുടെ പരാതിയില്‍ പൊലീസ് എത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. സ്ഥലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധനയ്‌ക്കെത്തിയിട്ടില്ല. ചേലക്കര ജീവോദ ആശുപത്രിയില്‍ 16 പേരും താലൂക്ക് ആശുപത്രിയില്‍ 12 പേരുമാണ് ചികിത്സയില്‍ ഉള്ളത്. തിരുവോണ ദിവസം വൈകിട്ടാണ് ഇവര്‍ അറേബ്യന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. അല്‍ഫാമില്‍ നിന്നാണ്
Tag: food poison
കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; കൊല്ലത്ത് എട്ടോളം പേർ ചികിത്സ തേടി
കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്. കടയിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുന്നു. ഹെൽത്ത് കാർഡ് മൂന്നുവർഷമായി ഹോട്ടൽ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി
സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു; പകരം വെജിറ്റബിൾ മയോണൈസ്
സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു. പകരം വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കും. ആരോഗ്യ മന്ത്രിയും ഹോട്ടൽ – റെസ്റ്റോറന്റ് ബേക്കറി വ്യാപാരി അസോസിയേഷനുമായുള്ള ചർച്ചയിലാണ് തീരുമാനം. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്ത് ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) യും രംഗത്തെത്തി. വിഷരഹിത ഭക്ഷണം ഉറപ്പാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് ബേക്കിന്റെ പിന്തുണ ഉണ്ട്. സര്‍ക്കാരിന്റെ നല്ല ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി ബേക്കറികളില്‍ […]
അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയ സംഭവം; നിയമ നടപടിക്കൊരുങ്ങി അസോസിയേഷന്‍
കാസര്‍ഗോട്ടെ അഞ്ജുശ്രീയുടെ മരണത്തെ തുടര്‍ന്ന് അല്‍ റൊമാന്‍സിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തില്‍ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അസോസിയേഷന്റെ നിലപാട്. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ തെറ്റായ പ്രാചാരണം നടന്നത്. […]
ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥ ലോബി: വി.ഡി സതീശൻ
കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും പരാജയം വ്യക്തമാക്കുന്നതാണ്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് […]
മല്ലപ്പള്ളിയിലെ ഭക്ഷ്യവിഷബാധ; കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു
പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെ കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തു.മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് […]
തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു
തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ആറ്റിങ്ങൽ ഇളബ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് വിഷബാധയേറ്റത്. 20 കുട്ടികൾ ഉണ്ടായിരുന്നു. മൂന്നുപേർ കുഴഞ്ഞുവീണു.വിഷബാധയേറ്റ കുട്ടികളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
അരിയുടെ സാംപിളിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ കോളി; കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്
കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പബ്‌ളിക്ക് ഹെൽത്ത് ലാബിലാണ് അരി, പലവ്യഞ്ജനങ്ങൾ, വെള്ളം എന്നിവയുടെ സാംപിൾ പരിശോധിച്ചത്. വിളവ് പാകമാകാത്ത വൻപയറാണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നാണ് വിലയിരുത്തൽ. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി (കോളിഫോം […]
ഭക്ഷ്യവിഷബാധ; സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിശോധന തുടരുന്നു
വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍നടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. […]
ഭക്ഷ്യവിഷബാധ; പൊതുവിദ്യാലയങ്ങളിൽ ഇന്ന് പരിശോധന നടത്തും
ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പാചകപ്പുര, പാത്രങ്ങൾ, വാട്ടർ ടാങ്ക്, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. വെള്ളിയാഴ്ച ദിവസങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർത്ഥികൾക്കും പാചക തൊഴിലാളികൾക്കും ശുചിത്വ ബോധവത്കരണം നൽകും. […]